
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജിഎസ്ടി നഷ്ടപരിഹാര കുറവ് പരിഹരിക്കുന്നതിനായി 5000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 17-ാം പ്രതിവാര ഗഡുവായ ഈ തുക 23 സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹി, ജമ്മു-കശ്മീര്‍, പുതുച്ചേരി എന്നീ മൂന്നു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായാണ് കേന്ദ്രം അനുവദിച്ചത്. ജിഎസ്ടി നഷ്ടം നികത്തുന്നതിനായി 2020 ഒക്ടോബര്‍ മുതല്‍ നാലുമാസമായി ഒരു ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്കിയിട്ടുണ്ട്.
ബാക്കി 5 സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കല്‍ മൂലം വരുമാനത്തില്‍ വ്യത്യാസം സംഭവിച്ചിട്ടില്ല. ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമായി ഉണ്ടാകുന്ന വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം പ്രത്യേക വായ്പാ ജാലകം ആരംഭിച്ചിരുന്നു. 1.10 ലക്ഷം കോടി രൂപയുടെ ജിഎസ്ടി കുറവ് നികത്തുന്നതിനായായിരുന്നു ഇത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വേണ്ടി വേണ്ടി കേന്ദ്രം ഈ ജാലകത്തിലൂടെയാണ് വായ്പയെടുക്കുന്നത്.
ഈ പ്രത്യേക വായ്പയെടുക്കല്‍ ജാലക്തതിലൂടെ 1,00,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുത്തിട്ടുണ്ട്. 4.83 ശതമാനം പലിശ നിരക്കിലാണിത്. . ഇതില്‍ 91,460.34 കോടി രൂപ സംസ്ഥാനങ്ങള്‍ക്കും . 8,539.66 കോടി രൂപ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായാണ് വിതരണം ചെയ്തത്. 2020 ഒക്ടോബര്‍ 23 മുതല്‍ ഇതുവരെ ആകെ 17 റ റൗണ്ട് വായ്പകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
അതിനിടെ മാര്‍ച്ചില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി സ്ലാബുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തിരുമാനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 12, 18 ശതമാനം നികുതി നിരക്കുകള്‍ ലയിപ്പിക്കാന്‍ 15-ാമത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് യോഗം ചേരാനിരിക്കുന്നത്. പല ഉത്പന്നങ്ങളുടേയും സേവന നിരക്കുകളില്‍ മാറ്റം ഉണ്ടായേക്കും.