സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തുടങ്ങി; ആകെ വിതരണം ചെയ്തത് 19,950 കോടി രൂപയുടെ നഷ്ടപരിഹാരം

February 22, 2020 |
|
News

                  സംസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം ശക്തമായതോടെ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ തുടങ്ങി; ആകെ വിതരണം ചെയ്തത് 19,950 കോടി രൂപയുടെ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കാനുള്ള നഷ്ടപരിഹാരം പൂര്‍ണമായും  നല്‍കാന്‍ തുടങ്ങി.  ഏകദേശം 19,950 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍  ജിഎസ്ടി നഷ്ടപരിഹാരത്തില്‍ ആകെ വിതരണം ചെയ്തിട്ടുള്ളത്.  ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആകെ വിതരണം ചെയ്ത നഷ്ടപരിഹാരം 1.09 ലക്ഷം കോടി രൂപയോളമാണ്. 

അതേസമയം 2017-2018 സാമ്പത്തിക വര്‍ഷത്തില്‍  സെസ് ഇനത്തില്‍ 62,611 കോടി രൂപയോളമാണ് ആകെ സമാഹരിച്ചത്.  അതില്‍ 41,146 കോടി രൂപയോളം സെസ് ഇനത്തില്‍ നഷ്ടപരിഹാരം നല്‍കിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമാണ് ഈ ഇനത്തില്‍ നഷ്ടപരിഹാര സെസ് നല്‍കിയിട്ടുള്ളത്.  അതേസമയം   2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി സെസ് ഇനത്തില്‍ നഷ്ടപരിഹാരമായി പിരിച്ചെടുത്തതില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 95,081 കോടി രൂപയും,  സെസ് ഇനത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ആകെ നല്‍കിയത് 69,275 കോടി രൂപയോളമാണെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ ഡിസംബറില്‍ സെസ് ഇനത്തില്‍ പിരിക്കേണ്ട നഷ്ട പരിഹാര തുകയില്‍ കുറവ് വന്നിരുന്നു.  ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന് കാലതമാസം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ്  ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.  എന്നാല്‍ കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം സമയ ക്രമമായി വിതരണം നടത്താതിന്റെ പേരില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍  ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved