
ക്രിപ്റ്റോകറന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നേക്കും. ഇടപാടുകളെ പൂര്‍ണമായും നികുതിക്ക് കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജിഎസ്ടി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീമ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ നല്‍കുന്ന സേവനങ്ങള്‍ മാത്രമാണ് ജിഎസ്ടിക്ക് കീഴിലുള്ളത്.
കാസിയോകള്‍, ബെറ്റിങ്, ചൂതാട്ടം, കുതിരപ്പന്തയം തുടങ്ങിയവയ്ക്ക് സമാനമാണ് ക്രിപ്റ്റോയെന്ന നിലപാടാണ് ജിഎസ്ടി വകുപ്പിന് ഉള്ളത്. കാസിയോകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് 28 ശതമാനം ആണ് ജിഎസ്ടി. നിലവില്‍ സര്‍ക്കാര്‍ കൃത്യമായ നിയമങ്ങള്‍ ക്രിപ്റ്റോ മേഖലയില്‍ നടപ്പിലാക്കാത്തിനാല്‍ ഏത് രീതിയില്‍ ഇവയെ പരിഗണിക്കണം എന്ന കാര്യം പരിഗണിച്ചു വരുകയാണ്.
നിലവില്‍ വിര്‍ച്വല്‍ കറന്‍സികളുമായി ബന്ധപ്പെട്ട ഒരു നിയമം രാജ്യത്ത് നിലവില്‍ ഇല്ല. ഏപ്രില്‍ മുതല്‍ ക്രിപ്റ്റോ ഇടപാടുകളിന്മേല്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നികുതി പ്രാബല്യത്തില്‍ വരും. ക്രിപ്റ്റോ വരുമാനത്തിന് 30 ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസുമാണ് കേന്ദ്രം ഏര്‍പ്പെടുത്തുനന്ത്. ആദായനികുതി റിട്ടേണില്‍ ക്രിപ്റ്റോയ്ക്കായി പ്രത്യേക കോളവും ഉണ്ടാവും.