40 ജിഗാവാട്ടിന്റെ ബാറ്ററി ശേഷി ഉയര്‍ത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

May 08, 2019 |
|
News

                  40 ജിഗാവാട്ടിന്റെ  ബാറ്ററി ശേഷി ഉയര്‍ത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്കും പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ക്കും നാല്‍പ്പത് ജിഗാവാട്ടിന്റെ (ജി.ഡബ്ല്യു.) ബാറ്ററി ശേഷി ഉയര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇതിനായി  40 ബില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷ. ഒരു മെഗാ ബാറ്ററി നിര്‍മ്മാണ പദ്ധതിക്കായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 

ഭൂമി, ആനുകൂല്യങ്ങള്‍, വൈദ്യുതി താരിഫ് ഡിസ്‌കൗണ്ടുകള്‍, റഗുലേറ്ററി, വ്യാവസായികസഹായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബിഡ് തീരുമാനിക്കുന്നത്. വലിയ തോതിലുള്ള ബാറ്ററി നിര്‍മ്മാണപ്രയോഗം, സംഭരണ സംവിധാനങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ മത്സരാധിഷ്ഠിതമായ ഇലക്ട്രിക് വാഹന വാങ്ങല്‍ കൂടുതല്‍ പ്രാബല്യത്തില്‍ വരികയാണ്.

 

 

Related Articles

© 2025 Financial Views. All Rights Reserved