
ന്യൂഡല്‍ഹി: നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വിവരങ്ങരങ്ങള്‍ സമര്‍പ്പിക്കാത്ത കമ്പനികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികളെടുക്കുമെന്ന് റിപ്പോര്‍ട്ട്. കൈവൈസി നടപടികള്‍ രാജ്യത്തെ എലല്ലാ കമ്പനികളും പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. കമ്പനികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ തലത്തിലൂടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നാണ് കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ളതെന്നാണ് വിവരം.
കമ്പനികളുടെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈനില്‍ പ്രത്യേക സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളും, സ്ഥാപന മേധാവിയുടെ ഫോട്ടോയും ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം 'Active Company Tagging Identities and Verification (ACTIVE) എന്ന പ്രത്യേക ഫോമില്‍ കമ്പനിയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ചേര്‍ക്കണം. കമ്പനിയുടെ പേര്, കെട്ടിടത്തിന്റെ റജിസ്റ്റര്‍ നമ്പര്‍, കോര്‍പ്പറേറ്റ് ഐഡന്റിറ്റി നമ്പര്‍, മേല്‍വിലാസം, കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ പൂര്‍ണമായും ചേര്‍ക്കണം.
എന്നാല്‍ രാജ്യത്തിപ്പോള്‍ ആകെ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ ഇനിയുമുണ്ടെന്നാണ് വിവരം. രാജ്യത്ത് ആകെ റജിസ്റ്റര്‍ ചെയ്യപ്പെട്ട 11.5 ലക്ഷം കമ്പനികളില്‍ 7 ലക്ഷം കമ്പനികള്‍ മാത്രമാണ് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരുമസത്തിനകം കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇല്ലെങ്കില്‍ 10,000 രൂപ പിഴയായി കമ്പനിക്ക് നേരെ ചുമത്തും.