
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടുലക്ഷം സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുന്നതും/നിലവിലുള്ളവയെ നവീകരിക്കുന്നതും ലക്ഷ്യമിട്ട് കേന്ദ്ര ധനസഹായത്തോടെയുള്ള വന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ അറിയിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് നടപടി. 2020-21 മുതല്‍ 2024-25 വരെയുള്ള അഞ്ചു വര്‍ഷക്കാലയളവില്‍ വായ്പാ ബന്ധിത സബ്‌സിഡിയിലൂടെ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുകയും നിലവിലുള്ളവയെ നവീകരിക്കുകയും ചെയ്യാവുന്നതാണ്. 10,000 കോടി രൂപയാണ് പദ്ധതി അടങ്കല്‍.
ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക- സാങ്കേതിക -വ്യാപാര പിന്തുണ പ്രൈംമിനിസ്റ്റേഴ്‌സ് സ്‌കീം ഫോര്‍ ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ് (പി.എം.എഫ്.എം.ഇ.)'. എന്ന കേന്ദ്ര പദ്ധതി ലഭ്യമാക്കുമെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പട്ടേല്‍ വ്യക്തമാക്കി. 1000 കോടി രൂപ അടങ്കലില്‍ രണ്ടുലക്ഷം സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് രൂപം നല്‍കും
കൂടാതെ,രാജ്യത്തെ ഭക്ഷ്യസംസ്‌കരണ മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടു കൊണ്ട് 2016 -17 മുതല്‍ പ്രധാനമന്ത്രി കിസാന്‍ സമ്പത യോജന (ജങഗടഥ) എന്ന കേന്ദ്ര പദ്ധതി ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണം, അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍ എന്നിവയും ഇതു ലക്ഷ്യമിടുന്നു.
രാജ്യത്തുടനീളം 41 മെഗാ ഫുഡ് പാര്‍ക്കുകള്‍, 353 കോള്‍ഡ് ചെയിന്‍ പദ്ധതികള്‍, 292 ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, 63 കാര്‍ഷിക സംസ്‌കരണ ക്ലസ്റ്ററുകള്‍, 6 ഓപ്പറേഷന്‍ ഹരിത പദ്ധതികള്‍, 63 ബാക്വേര്‍ഡ് ആന്‍ഡ് ഫോര്‍വേര്‍ഡ് ലിങ്കേജ് പദ്ധതികള്‍ എന്നിവയ്ക്ക്, ജങഗടഥ യ്ക്ക് കീഴില്‍ വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മന്ത്രാലയം അനുമതി നല്‍കി കഴിഞ്ഞു. അനുമതി നല്‍കിയ ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടി രാജ്യത്തെ 34 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.