ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്

July 29, 2020 |
|
News

                  ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതോടെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്. ജിഎസ്ടിയില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട ജിഎസ്ടി വിഹിതം നല്‍കുന്നതിനും പ്രതിസന്ധിയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

ഗണ്യമായ കുറവാണ് ജിഎസ്ടി വിഹിതത്തില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്, നികുതി ഘടന ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം അനുവദിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved