മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍; കമ്പനിയുടെ വിപണി മൂലധനത്തില്‍ 40 ശതമാനം വര്‍ധനവ്; ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ എല്ലാത്തിലും നിലയുറപ്പിച്ച് ടാറ്റ സണ്‍സ്

February 21, 2020 |
|
News

                  മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി ടാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍; കമ്പനിയുടെ വിപണി മൂലധനത്തില്‍ 40 ശതമാനം വര്‍ധനവ്; ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെ എല്ലാത്തിലും നിലയുറപ്പിച്ച് ടാറ്റ സണ്‍സ്

നടരാജന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി 3 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കമ്പനിയുടെ വിപണി മൂലധനത്തില്‍ 40 ശതമാനം വര്‍ധനവ്. ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെയുള്ള എല്ലാ മേഖലകളിലും ഇതിനോടകം തന്നെ കമ്പനി നിലയുറപ്പിച്ച് കഴിഞ്ഞു.

മൂന്ന് വര്‍ഷത്തിനുള്ളില്‍ അവിശ്വസനീയമായ നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. വിപമി മൂലധനം 39.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വളരെ തന്ത്രപരമായിയാണ് കമ്പനി ഈ കാലയളവില്‍ വിവിധ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളത്.സ്റ്റീല്‍, വാഹനങ്ങള്‍, ഊര്‍ജം എന്നിവയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് ചെയ്തിട്ടുള്ളത്. ഈ മേഖലയിലുള്ള പ്രവര്‍ത്തികള്‍ ഇപ്പോഴും നടന്നുവരുകയുമാണ്. സാ്മ്പത്തിക വര്‍ഷം 2017 നും 2019 നും ഇടയില്‍ ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍ എന്നിവയുടെ മൊത്തം ബിസിനസ്സ്് 74,000 കോടിയാണ്. എങ്കിലും ടാറ്റയുടെ ഉപഭോക്തൃ കേന്ദ്രീകൃത വ്യവസായങ്ങളായ ടൈറ്റാന്‍, ട്രെന്റ്, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ടാറ്റ ഗ്ലോബല്‍ ബിവറേജസ് ഇവയുടെ വളര്‍ച്ച അത്ഭുതാവഹമാണ്.  

2017 ലാണ് ടി.സി.എസിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന നടരാജന്‍ ചന്ദ്രശേഖരനെ ടാറ്റ സണ്‍സിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചത്. ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കി തൊട്ടു പിന്നാലെ രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ടാറ്റ സണ്‍സ് ബോര്‍ഡ് ചേര്‍ന്നാണ് ചന്ദ്രശേഖരനെ ചെയര്‍മാനായി തീരുമാനിച്ചത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) മാനേജിംഗ് ഡയറക്ടര്‍/ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്നാണ് എന്‍.ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാന്‍ കൂടിയാണ് എന്‍.ചന്ദ്രശേഖരന്‍. 2009 ലാണ് എന്‍.ചന്ദ്രശേഖരന്‍ ടിസിഎസ് തലപ്പത്തെത്തുന്നത്. 

അതേസമയം നിലവില്‍ വിപണി മൂലധനം ഏറ്റവും കൂടുതലുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. വിപണി മൂലധനം പത്ത് ലക്ഷം കോടി കടക്കുന്ന ആദ്യത്തെ കമ്പനി കൂടിയാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ലോകത്തിലെ ഒന്‍പതാമത്തെ കോടീശ്വരനും രാജ്യത്തെ ഏറ്റവും വലിയ ധനികനുമാണ്. കമ്പനിയുടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്നതോടെയാണ് അംബാനി ഈ നേട്ടം കൈവരിച്ചത് ( നവംബര്‍ 29 വരെയുള്ള വിവര പ്രകാരം). എന്നാല്‍ ഫോബ്‌സിന്റെ റിയല്‍ ടൈം ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസാണ്.

Related Articles

© 2025 Financial Views. All Rights Reserved