ചന്ദ കൊച്ചാറിന് ജാമ്യം; ജാമ്യതുകയായി 5 ലക്ഷം രൂപ കെട്ടിവെയ്ക്കണം; അനുമതിയില്ലാതെ രാജ്യം വിടാനാകില്ല

February 12, 2021 |
|
News

                  ചന്ദ കൊച്ചാറിന് ജാമ്യം; ജാമ്യതുകയായി 5 ലക്ഷം രൂപ കെട്ടിവെയ്ക്കണം; അനുമതിയില്ലാതെ രാജ്യം വിടാനാകില്ല

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായ ചന്ദ കൊച്ചാറിന് ജാമ്യം. പ്രത്യേക പിഎംഎല്‍എ കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യതുകയായി അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഉത്തരവില്‍ പറയുന്നു.

ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളുവുകള്‍ അവര്‍ക്കെതിരെ വിചാരണ തുടരാന്‍ പര്യമാപ്തമാണെന്ന് ഈ മാസം തുടക്കത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved