ഐസിഐസിഐ ബാങ്ക് സിഇഒ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി തള്ളി

December 01, 2020 |
|
News

                  ഐസിഐസിഐ ബാങ്ക് സിഇഒ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി തള്ളി

ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല.

കൊച്ചാറിന്റെ അപേക്ഷ ഈവര്‍ഷം ആദ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമായിരുന്നു ക്രിമിനല്‍ കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇഡി നവംബര്‍ അഞ്ചിനാണ് സമര്‍പ്പിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved