ബാങ്ക് ഇടപാടുകള്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി; തീരുമാനം കോവിഡ് പശ്ചാത്തലത്തില്‍

August 17, 2020 |
|
News

                  ബാങ്ക് ഇടപാടുകള്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി; തീരുമാനം കോവിഡ് പശ്ചാത്തലത്തില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.

സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്.

• രാവിലെ 10-നും 12-നും ഇടയില്‍

അക്കൗണ്ട് നമ്പര്‍ പൂജ്യം മുതല്‍ മൂന്നുവരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10-നും 12-നും ഇടയ്ക്കു മാത്രമേ ബാങ്കുകളില്‍ എത്താവൂ.

•ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ

നാലുമുതല്‍ ഏഴുവരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെ.

•2.30 മുതല്‍ 3.30 വരെ

എട്ടിലും ഒമ്പതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടര മുതല്‍ മൂന്നര വരെയും ബാങ്കുകളില്‍ എത്താം.

സെപ്റ്റംബര്‍ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കും. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റം വരാം. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved