
മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പ നിരക്ക് 0.33 ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ ഇന്ധനത്തിന്റെയുംസ മാനുഫാക്ചറിംഗ് ഉത്പ്പന്നങ്ങളുടെയും വിലയില്‍ കുറവ് വന്നത് മൂലമാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്. ഓഗസ്റ്റ് മാസത്തില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.03 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 2018 സെപ്റ്റംബറില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 5.22 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ഡപ്ല്യുപിഐ പണപ്പെരുപ്പ നിരക്കാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
നടപ്പുവര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ചുരുങ്ങിയ ഡബ്ല്യുപിഐ പണപ്പെരുപ്പമാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പണപ്പെരുപ്പ നിരക്കിലടക്കം വന്‍ കുറവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ ഭക്ഷ്യ ഉത്്പ്പന്നങ്ങളുടെ പണപ്പെരുപ്പ നിരക്ക് 7.67 ശതമാനമായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബറില്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പണപ്പെരുപ്പത്തില്‍ രേഖപ്പെടുത്തിയത് 7.47 ശതമനമായിരുന്നു രേഖപ്പെടുത്തിയത്.
എന്നാല്‍ ഉള്ളിവിലിയില്‍ ഭീമമായ വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. ഏകദേശം 122 ശതാനം വര്‍ധനവാണ് ഉള്ളിവിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.