
സംസ്ഥാനത്ത് ചിക്കന്‍ വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് കിലോഗ്രാമിന് 240 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ ബ്രോയിലര്‍ കോഴിക്ക് കിലോഗ്രാമിന് 190 രൂപയാണ്. കോഴിയിറച്ചിക്ക് ഓണ്‍ലൈന്‍ സൈറ്റുകളില്‍ കിലോഗ്രാമിന് 210 രൂപ വരെയാണ് വില. കോഴിക്കോട് ആണ് ഏറ്റവുമധികം വില വര്‍ദ്ധന. കോഴിയിറച്ചി വില കിലോഗ്രാമിന് 240 രൂപയോളമാണ്. കത്തിക്കയറുന്ന കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഹോട്ടലുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പെരുന്നാള്‍ അടുത്തതോടെ വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ കോഴി വില ഉയരുകയാണ്. മലപ്പുറത്ത് കോഴിക്ക് കിലോഗ്രാമിന് 150-160 രൂപ വരെയും ഇറച്ചിക്ക് കിലോഗ്രാമിന് 220-230 രൂപ വരെയുമായി വില ഉയര്‍ന്നു. മൊത്ത വിതരണക്കാര്‍ക്ക് കിലോഗ്രാമിന് 120 രൂപക്ക് ഒക്കെ ലഭിക്കുന്ന ഇറച്ചിയാണ് തീ വിലയില്‍ ലഭിക്കുന്നത്. ഒരു മാസത്തിനിടെ കിലോഗ്രാമിന് 100 രൂപ വരെയാണ് വില വര്‍ദ്ധന. കോഴിഫാമുകള്‍ ഉത്പാദനം കുറച്ചതും വില കുത്തനെ ഉയരാന്‍ കാരണമായി. 70 ശതമാനം വരെ ഇറച്ചിക്കോഴി ഉത്പദനം കുറഞ്ഞു. കോഴിയിറച്ചിക്ക് വില ഇടിയുന്നതും ഉത്പാദനം കുറക്കുന്നതിന് പിന്നിലുണ്ട്. അതേസമയം കോഴിത്തീറ്റയുടെ ചെലവും മറ്റും കണക്കാക്കുമ്പോള്‍ വില കുറയ്ക്കാന്‍ ആകില്ലെന്ന് ഫാം ഉടമകള്‍ പറയുന്നു.