
ബെയ്ജിങ്: ബ്ലോക്ക് ചെയിനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്. അന്താരാഷ്ട്ര തലത്തില്‍ ബ്ലോക്ക് ചെയിനില്‍ വന്‍ മുന്നേറ്റം നടത്താനുള്ള നീക്കത്തിലാണിപ്പോള്‍ ചൈന. അതേസമയം ചൈന ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ കടന്നുകയറുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ഭീഷണി ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. എന്നാല്‍ യുഎസിനും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വ്യക്തമായ ധാരണ പോലും ബ്ലോക്ക് ചെയ്നുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇല്ലെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
നിലവില്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ വലിയ മത്സരമൊന്നും അരങ്ങേറുന്നില്ല. മത്സരം ശക്തി പ്രാപിക്കാത്ത ഈ മേഖലയിലേക്ക് കടന്നുകയറി ചൈന മുന്നേറ്റം നടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ബ്ലോക്ക് ചെയ്ന്‍ മേഖലയില്‍ ചൈന ഉടന്‍ പ്രവേശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷിജിന് പിംഗ് വ്യക്തമാക്കിയതാണ്. ഒക്ടോബറില്‍ ചൈനീസ് പ്രസിഡന്റ് നടത്തിയ ഈ പ്രഖ്യാപനം യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി.
ആദ്യമായിട്ടാണ് ഒരു രാഷ്ട്രത്തിന്റെ നേതാവ് ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നത്. ക്രിപ്റ്റോ കറന്‍സിയുടെ പ്രധാന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിന് അപാര സാധ്യതയുണ്ടെന്നാണ് വിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. റോക്കോഡുകള്‍ സൂക്ഷിക്കുന്നതിനും, മൂന്നാം കിട ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്നതിനാണ് ബ്ലോക്ക് ചെയ്ന്‍ ഇടപാടുകളുടെ ശ്കതിപ്പെടുത്തല്. സുതാര്യമായി തുറന്നിടുന്ന കണക്ക് പുസ്തമാണിതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. അതേസമയം ക്രിപ്റ്റോ കറന്‍സി ഇടപാടുകളില്‍ നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ട്രംപ് ഭരണകൂടം ആഗോള രാജ്യങ്ങളോട് ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത്.
അതേസമയം ഈ മേഖലയിലേക്ക് ചൈനയുടെ കടന്നുകയറ്റം ആഗോള തലത്തെ എങ്ങെന ബാധിക്കുമെന്നാണ് ഇപ്പോള്‍ പരിശോധിക്കേണ്ടത്. ആഗോള തലത്തില്‍ സാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റമാണ് ചൈന നടത്താന്‍ നീക്കം നടത്തുന്നത്. നാലാം വ്യവസായിക വിപ്ലവത്തിന്റെ ഭാഗമായി ആഗോള തലം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് കടന്നുകയറുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.