
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സമ്പദ്വ്യവസ്ഥയില്‍ കിട്ടാക്കടങ്ങള്‍ വര്‍ധിക്കുന്നെന്ന ആശങ്കയില്‍, വമ്പന്‍ ഇടപാടുകള്‍ തടയാന്‍ പദ്ധതി ഏര്‍പ്പെടുത്തി ചൈന. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഈ മാസം ഹെബെയ് പ്രവിശ്യയില്‍ ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇത് പ്രകാരം റീട്ടെയില്‍, ബിസിനസ് ക്ലയന്റുകള്‍ ഏതെങ്കിലും തരത്തിലുള്ള വലിയ പിന്‍വലിക്കലുകളോ നിക്ഷേപങ്ങളോ നടത്തുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങയ പ്രസ്തവാന വ്യക്തമാക്കുന്നു. 70 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളിക്കുന്ന രണ്ട് വര്‍ഷത്തെ പദ്ധതി, ഒക്ടോബറില്‍ സെജിയാങിലേക്കും ഷെന്‍ഷെനിലേക്കും വ്യാപിപ്പിക്കുമെന്നും പറയപ്പെടുന്നു.
സമ്പദ്വ്യവസ്ഥയില്‍ മോശം കടബാധ്യത ഉയരുന്നത് ചൈനീസ് വായ്പാദതാക്കളെ പ്രതിസന്ധിയിലാക്കി. കൂടാതെ, നാല് പതിറ്റാണ്ടിനുള്ളില്‍ ഏറ്റവും കുറഞ്ഞ വേഗതയില്‍ സമ്പദ്വ്യവസ്ഥ വികസിക്കുന്നതിലേക്കും ഇത് നയിച്ചു. ഹെബെയ്യിലെയും ഷാങ്സിയിലേയും പ്രാദേശികമായി വായ്പ നല്‍കുന്ന രണ്ടുപേരുടെ ബാങ്കുകളുടെ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ കഴിഞ്ഞ മാസം നടപടി സ്വീകരിച്ചു. പോയ വര്‍ഷത്തെ അസ്ഥിരമായ സാഹചര്യത്തിനും മുകളിലാണ് ഇതുള്ളത്. ആസുത്രിതമായ അപകടസാധ്യതകള്‍ തടയുന്നതിന് 'വലിയ അളവിലുള്ള പണത്തിന്റെ യുക്തിരഹിതമായ ആവശ്യങ്ങള്‍' നിരീക്ഷിക്കുന്നത് കര്‍ശനമാക്കുകയാണ് പൈലറ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന്, പ്രസ്താവനയില്‍ പിബിഒസി വ്യക്തമാക്കി. വലിയ ഇടപാടുകളുടെ പൊതു ആവശ്യത്തെ റെഗുലേറ്റര്‍മാര്‍ സംരക്ഷിക്കുന്നതായിരിക്കും.
500,000 യുവാന്‍ (71,000 ഡോളര്‍) കവിയുന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ബിസിനസുകളോട് പദ്ധതി ആവശ്യപ്പെടും. വ്യക്തികളെ സംബന്ധിച്ചിടത്തോളം പ്രദേശിക തലം അനുസരിച്ച് പരിധി 100,000 യുവാന്‍ മുതല്‍ 300,000 യുവാന്‍ വരെ ഇത് ആവശ്യപ്പെടും. നിശ്ചിത തുകയെക്കാള്‍ കൂടുതലുള്ള ഒരു ഇടപാട് ബാങ്കുകള്‍ക്ക് നിരസിക്കാന്‍ കഴിയുമെന്ന് പ്രസ്താവനയില്‍ പറയുന്നില്ലെങ്കിലും, കടം കൊടുക്കുന്നവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അപകടസാധ്യത അടയാളപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 41 ട്രില്യണ്‍ ഡോളറിലേക്ക് ബാങ്കിംഗ് സംവിധാനം ഉയര്‍ത്താന്‍ അധികൃതര്‍ ശ്രമി്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് എസ് ആന്‍ പി ഗ്ലോബല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുബിഎസ് ഗ്രൂപ്പ് എജി ട്രാക്ക് ചെയ്ത ചെറുകിട ബാങ്കുകള്‍ക്കാവട്ടെ 349 ബില്യണ്‍ ഡോളറിന്റെ പുതിയ മൂലധനം ആവശ്യമാണെന്ന് പറയുന്നു. അതേസമയം, ലാഭം ഉപേക്ഷിക്കാനും സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിന് കുറഞ്ഞ വായ്പകള്‍ നല്‍കാനും റെഗുലേറ്റര്‍മാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു, ഇത് സിസ്റ്റത്തില്‍ കൂടുതല്‍ സമ്മര്‍ദമാണ് ചെലുത്തുന്നത്.