
ഫെബ്രുവരിയിലെ ഔദ്യോഗിക ഉല്‍പ്പാദന പിഎംഐ സൂചിക 35.7 ആയിരുന്നു. 2008-2009 വര്‍ഷത്തില്‍ ആഗോള സാമ്പത്തിക പ്രതിസന്ധി സമയങ്ങളില്‍ വരെ പിഎംഐ സൂചിക 38.8 - 45.3 എന്ന പരിധിയിലായിരുന്നു. നിലവിലേത് ഇതിലും താഴെയാണ്. ലഭ്യമായ വിവരങ്ങളില്‍ വച്ച് തന്നെ ഏറ്റവും മോശമായ കണക്കാണിത്. പിഎംഐ സൂചിക 50 നു മുകളിലാണെങ്കില്‍ വളര്‍ച്ചയേയും അതിലും താഴെയാണെങ്കില്‍ മോശമായ പ്രകടനമായുമാണ് വിലയിരുത്തപ്പെടുന്നത്.
ഉല്‍പാദനത്തില്‍ മാത്രമല്ല, ഓര്‍ഡറുകളിലും ഇത് ദുര്‍ബലമായിരുന്നെന്ന് സഹ സൂചികകള്‍ കാണിക്കുന്നു. കയറ്റുമതി ഓര്‍ഡറുകള്‍ 28.7 ഉം ആഭ്യന്തര ഓര്‍ഡറുകളെ പ്രതിനിധീകരിക്കുന്ന പുതിയ ഓര്‍ഡറുകള്‍ 29.3 ഉം ആയിരുന്നു. കോവിഡ് -19 മൂലം ഉല്‍പാദനം നിര്‍ത്തുക മാത്രമല്ല, ഉല്‍പാദന ശൃംഖല തകരുകയും ചെയ്തു. ഇത് വളരെ കുറഞ്ഞ പിഎംഐ, കയറ്റുമതി ഓര്‍ഡറുകള്‍, പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ എന്നിവയ്ക്ക് കാരണമായിട്ടുണ്ട്. ഉത്പാദനേതര മേഖല ഇതിലും മോശമായ ഒന്നാണ്. ഔദ്യോഗിക പിഎംഐ സൂചിക 29.6 ആയി കുറയുകയും സംയോജിത സൂചിക 28.9 ല്‍ വരികയും ചെയ്തു.
തകര്‍ന്ന വിതരണ ശൃംഖല
ഫെബ്രുവരി 25 വരെ വലിയ ഫാക്ടറികള്‍ പുനരാരംഭിക്കുന്നത് 85.6 ശതമാനത്തിലെത്തിയെന്ന് പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതത്ര നല്ല പ്രവണതയല്ല. മാര്‍ച്ചില്‍ ചൈനയുടെ ഫാക്ടറി ഉത്പാദനം വീണ്ടെടുക്കാന്‍ കഴിയുമെങ്കിലും, കുറഞ്ഞ തോതിലുള്ള കയറ്റുമതിയുടെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. കാരണം, വിതരണ ശൃംഖല തകര്‍ക്കുന്നത് തുടരും. മാത്രമല്ല, ഇത്തവണ ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ കോവിഡ് -19 വ്യാപിക്കാനും തുടങ്ങിയിട്ടുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഈ പിഎംഐ സൂചിക തിങ്കളാഴ്ച വിപണിയെ ഞെട്ടിക്കും. കോവിഡ് -19 മൂലമുള്ള യുവാന്റെ ബലഹീനത പ്രതിഫലിപ്പിക്കുന്നതിനായി ചൈനീസ് യുവാന്‍ 7.05 ആയി അല്ലെങ്കില്‍ അതിലും മുകളിലേക്ക് പോകാം. വെള്ളിയാഴ്ച 6.9920 ലാണ് അവസാനിച്ചത്. ഈ പിഎംഐ സൂചിക തിങ്കളാഴ്ച വിപണിയെ ഞെട്ടിക്കുമെന്നാണ് വിവരം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളായത്.