യുഎസ് ടെക് കമ്പനികള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി; അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്പെടുന്നു

March 25, 2019 |
|
News

                  യുഎസ് ടെക് കമ്പനികള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി; അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്പെടുന്നു

ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം ശക്തമാവുകയാണ്. പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ യുഎസ്- ചൈന തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടക്കാനിരിക്കെ അമേരിക്കയുടെ ടെക് കമ്പനികള്‍ക്ക് ചൈനയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് ഷിജിന്‍ പിംഗ് സര്‍ക്കാര്‍. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് എത്തിപ്പെടുമെന്നുറപ്പായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദം വീണ്ടെടുക്കാന്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിനും, വ്യാപാര പ്രതിനിധി റോബോര്‍ട്ട് ലൈതൈസറും മാര്‍ച്ച് 28, 29 തീയ്യതികളില്‍ ചൈനയില്‍ സന്ദര്‍ശനം നടത്താനിരിക്കയാണ് കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. ചൈനയുടെ നടപടിയെ യുഎസ് ഏത് രീതിയിലാണ് സമീപിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.

 യുഎസ് പ്രതിനിധികളുടെ സന്ദര്‍ശനത്തിന് മുന്‍പ് ഇത്തരം നടപടിയിലേക്ക് മുതിര്‍ന്നത് വലിയ അപകടം തന്നെയാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. വിദേശ ക്ലൗഡ് കമ്പനികള്‍ക്കെതിരെയുള്ള നടപിടകള്‍ അവസാനിപ്പിക്കാനും, വിദേശ ഡാറ്റായിലുണ്ടാക്കിയ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക, പ്രാദേശിക നിയമങ്ങളില്‍ ഇളവുകള്‍ നല്‍കുക എന്നീ ടെക് നയങ്ങളിലാണ് ചൈന കൂടുതല്‍ നടപടികള്‍ എടുത്ത് യുഎസ് ടെക് കമ്പനികളെ ചൈനയിലേക്ക് കടത്തിവിടാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെക് കമ്പനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് യുഎസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

അതേസമയം ചൈനയുടേത് കടുത്ത ലംഘനമാണെന്നും, ചൈന ഇതില്‍ നിന്നെല്ലാം പിന്മാറണമെന്നുമാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ചൈന ഇത്തരം നിലപാടുകള്‍ സ്വീകരിക്കുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് അമേരിക്ക പറയുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം അമേരിക്ക പിന്‍വലിക്കാതെ വ്യാപാര സൗഹൃദം വീണ്ടെടുക്കാന്‍ പറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മാസം ചൈനയിലെത്തുന്ന യുഎസ് പ്രതിനിധികള്‍ ഏത് തരം നിലപാടാകും സ്വീകരിക്കുകയെന്നത് കാത്തിരുന്ന് കാണാം. 

 

Related Articles

© 2025 Financial Views. All Rights Reserved