
ബീജിങ്: അടുത്ത പത്ത് വര്‍ഷം കൊണ്ട് രാജ്യത്തേക്ക് 22 ലക്ഷം കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയര്‍ത്തുന്നതിനുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നാണ് ഷീ ജിന്‍പിങിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതോടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഒരു ബാലന്‍സ് കൊണ്ടുവരാനും ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചൈനീസ് കറന്‍സിയായ യുവാന്റെ അന്താരാഷ്ട്ര രംഗത്തെ പ്രചാരം കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നയപരമായ മാറ്റമെന്ന് ചൈന സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് എക്‌സ്‌ചേഞ്ച് വൈസ് പ്രസിഡന്റ് ഹുവാങ് ഖിഫാന്‍ പറഞ്ഞു. കൂടുതലായി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ സാമ്പത്തികമായി ശക്തിപ്രാപിക്കണമെന്നില്ലെന്നും, ഇത്തരം രാജ്യങ്ങള്‍ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ട സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തിരിച്ചടിയാകാറുണ്ടെന്നും ഖിഫാന്‍ പറഞ്ഞു.
അതേസമയം വലിയ തോതില്‍ ഇറക്കുമതി നടത്തുന്ന രാജ്യങ്ങള്‍ സാമ്പത്തികമായി ശക്തിയുള്ളവരാണ്. ഇതിന്റെ കാരണം അവരുടെ കറന്‍സി ഇടപാടുകള്‍ക്കായി വലിയ തോതില്‍ ഉപയോഗിക്കുന്നതാണ്. യുവാന്റെ വളര്‍ച്ചയിലൂടെ സാമ്പത്തിക രംഗത്തും ജിഡിപിയിലും വലിയ തോതില്‍ വളര്‍ച്ച നേടുകയാണ് ചൈനയുടെ ലക്ഷ്യം.