
പാകിസ്ഥാന് ചൈനയുടെ സാമ്പത്തിക സഹായം. 2.2 ബിലണ്‍ ഡോളറിന്റെ സഹായമാണ് പാകിസ്ഥാന് ചൈന നല്‍കിയിട്ടുള്ളത്. വിദേശ കറന്‍സി റിസവ് പ്രകാരമാണ് സഹായം. ഇതില്‍ വിദേശ സഹയാമായി പാകിസ്ഥാന് ചൈനയില്‍ നിന്ന് എത്തിയത് 9.1 ബില്യണ്‍ ഡോളറാണ്.
ഇതില്‍ എടുത്തു പറയേണ്ട കാര്യമിതാണ്. ചൈന ആകെ പാകിസ്ഥാന് സാമ്പത്തിക സഹായമായി നല്‍കിയത് 4.1 ബില്യണ്‍ ഡോളറാണ്. സൗദി ആകെ നല്‍കിയത് 3 ബില്യണ്‍ ഡോറും. യുനൈറ്റഡ് അറബ് ആകെ സഹായം നല്‍കിയത് 2 ബില്യണ്‍ ഡോളര്‍ സഹായവുമാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് 15 വരെയുള്ള കണക്കുകള്‍ പ്രകാരം 8.8 ബില്യണ്‍ ഡോളറാണ് പാക് സെന്റര്‍ ബാങ്കില്‍ വിദേശ സഹായമായി എത്തിയത്. ചൈനയുടെ സഹായം എത്തിയതോടെ ഇത് രണ്ടക്കം കടന്നേക്കും. പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് ഇത്രയും തുക ചൈന സഹായമായി നല്‍കിയത്.