
ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പുതുതായി 54 പേര്‍ക്ക് കൂടി ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച മൂന്ന് പേര്‍ കൂടി ചൈനയില്‍ കൊറോണ ബൈധിച്ച് മരിക്കുകയും ചെയ്തതോടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,295 ആയി ഉയരുകയും ചെയ്തു. മാത്രമ, ചൈനയില്‍ ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ ണ്ണം ഇപ്പോള്‍ 649 ആണ്. ചൈന പഴയ അവസ്ഥയിലേക്ക് തിരിച്ചുന്നുവെന്ന റിപ്പോര്‍ട്ടികള്‍ക്കിടയിലും പുതി കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് ചൈനയെ അപകടാവസ്ഥയിലേക്കെത്തിക്കുന്നതാണ്.
അതേസമയം കോവിഡ്-19 ന്റൈ ഭീതിയില്‍ ലോകമാകെ നിശ്ചലമാണ്. എന്നാല്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈന പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസിന്റെ ജന്‍മ കേന്ദ്രമായ വുഹാനും, ചൈനയിലെ വിവിധ നഗരങ്ങളിലെ ഓഫീസ് കേന്ദ്രങ്ങളും, ഉത്പ്പാദന കേന്ദ്രങ്ങളുമെല്ലാം പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഓഫീസുകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് പ്രവര്‍ത്തനങ്ങളെല്ലാം ശക്തിപ്പെടുത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനമെടുത്തുകഴിഞ്ഞു. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും ചൈന തീരുമാനിച്ചുകഴിഞ്ഞു. ലോകമാകെ നിലച്ചുനില്‍ക്കുമ്പോള്‍ ചൈന തിരിച്ചുവരികയാണ്.
ലോകമാകെ കോവിഡ്-19 മൂലം നിശ്ചലമാകുമ്പോള്‍ ചൈനയുടെ തിരിച്ചുവരവ് മറ്റ് രാഷ്ട്രങ്ങള്‍ക്ക് ആത്മ വിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തുകയും, മരണനിരക്ക് പൂജ്യമായി മാറുകയും ചെയ്തതോടെ ചൈന പഴയ അവസ്ഥയിലേക്ക് നീങ്ങാനുള്ള ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
വൈറസിന്റെ ഉത്ഭ കേന്ദ്രമായ വുഹാനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും, നവീകരണ പ്രവര്‍ത്തനങ്ങളും ചൈനീസ് ഭരണകൂടം നടത്തി. വൈറസിനെ നേരിടാന്‍ അത്യാധനുകി ഉപകരണങ്ങള്‍ ചൈന ഉപയോഗിച്ചു. ലോകത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്‍ുപന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രം കൂടിയാണ് ചൈന. ചൈന 10 ദിവസം കൊണ്ട് കൊറോണയെ പ്രതിരോധിക്കാന്‍ ഭീമന്‍ ആശുപത്രിയുടെ പണി കഴിപ്പിച്ച ചരിത്രം നമുക്ക് മുന്‍പിലുണ്ട്.