
ബെയ്ജിങ്: 2018 ലെ ചൈനയുടെ ജിഡിപിയുമായി ബന്ധപ്പെട്ട കണക്കുകള്‍ പുതുക്കയാതായി റിപ്പോര്‍ട്ട്. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസിറ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2018 ലെ ചൈനയുടെ ജിഡിപി നിരക്ക് 2.1 ശതമാനം ഉയര്‍ത്തി 91.93 ട്രില്യണ്‍ യുവാനായി (ഏകദേശം 13.08 ട്രില്യണ്‍ ഡോളറായി ) രേഖപ്പെടുത്തി. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം കൃത്യമായ വ്യത്യാസങ്ങളുണ്ടാക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതേസമയം 2018ലെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട് അന്തിമമായ അവലോകനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ചൈനയുടെ വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടിട്ടുള്ളത്. എന്നാല്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ചൈനയ്ക്ക് പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ലോകത്തിലേറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുെ വളര്‍ച്ചാനിരക്ക് 2018 ല്‍ 9.8 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ-ചൈന വ്യാപാരത്തിന്റെ ഫളമാ.ാണ് സ്റ്റാറ്റിക്‌സ് ബ്യൂറോ 2018 ജനുവരിയില്‍ വെട്ടിക്കുറച്ചത്. വ്യാപാര തര്‍ക്കം മൂലം ചൈനയുടെ വ്യവസായിക ഉത്പ്പാദന മേഖലയെയും നിക്ഷേപ മേഖലയെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം നടപ്പുവര്‍ഷം ചൈന പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് വിലയിരുത്തല്‍. വ്യാപാര തര്‍ക്കം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമെന്നാണ് വിലയിരുത്തല്‍.