
യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിനിടയില്‍ ചൈനയുടെ കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ചൈനയുടെ കയറ്റുമതി വലിയ പ്രത്യാഘാതമാണ് അന്താരാഷ്ട്ര തലത്തിലുണ്ടായിട്ടുള്ളതെന്നാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ കയറ്റുമതിയില്‍ 3.2 ശതമാനം ഇടിവാണ് സെപ്റ്റംബറില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ആഗസ്റ്റ് മാസത്തില്‍ ചൈനയുടെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഏകദേശം ഒരു ശതമാനം ഇടിവെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാ്ടടുന്നത്,
യുഎസ്-ചൈനാ വ്യാപാര തര്‍ക്കം മൂലം ചൈനീസ് കമ്പനികള്‍ക്ക് കടുത്ത നിയന്ത്രണമാണ് അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുഎസ് ടെക് കമ്പനിയായ വാവെ അടക്കുമുള്ള കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക് ഇപ്പോഴും തുടര്‍ന്നുരൊണ്ടിരിക്കുകയാണ്. അതേസമയം ചൈനയുടെ ഇറക്കുമതിയില്‍ സെപറ്റംബറില്‍ 8.5 ശതമാം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
ആഗസ്റ്റ് മാസത്തില്‍ ചൈനയുടെ ഇറക്കുമതിയില്‍ 5.2 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ വ്യപാര മിച്ചത്തില്‍ സെപ്റ്റംബറില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 39.65 ബില്യണ്‍ ഡോളറാണ്. ആഗസ്റ്റ് മാസത്തില്‍ 34.84 ബില്യണ്‍ ഡോളറെന്നാണ് കണക്കുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നത്. അതേസമയം കഴിഞ്ഞയാഴ്ച്ച ചൈനയും-യുഎസും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതിനെ തുടര്‍ന്ന് ചില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അയവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ മറ്റ് ഉതപ്പന്നങ്ങളില്‍ താരിഫ് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് യുഎസ് പിന്‍മാറിയിട്ടുണ്ടെന്നാണ് വിവരം. യുഎസില്‍ നിന്ന് അടുത്ത് തന്നെ കൂടുതല്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനും ചൈന നീക്കം നടത്തിയേക്കും.