
ബെയ്ജിങ്: യുഎസ്-ചൈന വ്യാപാരം യുദ്ധം ഇപ്പോള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് എത്തിനില്‍ക്കുകയാണ്. യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് ചൈന ഇപ്പോള്‍ അധിക തീരുവയാണ് ഈടാക്കിയിരിക്കുന്നത്. യുഎസിന് നേരെ ചൈന ഇപ്പോള്‍ കടുത്ത നിലപാടിലൂടെയാണ് മറുപടി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും അമേരിക്ക 10 മുതല്‍ 25 ശതമാനം വരെ അധിക തീരുവയാണ് ഈടാക്കിയത്. 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നേരെയായിരുന്ന അമേരിക്ക അധിക തീരുവ ഈടാക്കിയത്.
ഇപ്പോള്‍ ചൈന അമേരിക്കയുടെ 5,140 ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 5 മുതല്‍ 25 ശതമാനം വരെ അധിക തീരുവ ഈടാക്കാന്‍ പോവുകയാണ്. ജൂണ്‍ ഒന്നിന് യുഎസിന്റെ 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പ്പന്നങ്ങള്‍ക്കാണ് ചൈന അധിക തീരു ഈടാക്കാന്‍ പോകുന്നത്. ചൈന തീരിച്ചടിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് ഉറപ്പായി.