
ദുബായ്: 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ ചൈനയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 11.2 ബില്യണ്‍ ഡോളറിലേക്കെത്തിയതായി റിപ്പോര്‍ട്ട്. 2018 ലെ കണക്കുകളേക്കാള്‍ 16.21 ശതമാനം വര്‍ധനവാണ് ചൈനയും-യുഎഇയും തമ്മിലുള്ള വ്യാപാരത്തില്‍ ഉണ്ടായിട്ടുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷം യുഎഇയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ കൂടുതല്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെയും യുഎഇയുടെയും കയറ്റുമതി വ്യാപാരത്തിലടക്കം വന്‍ വര്‍ധനവാണ് മുന്‍ വര്‍ഷത്തേക്കാള്‍ അധികം രേഖപ്പെടുത്തിയയിട്ടുള്ളത്.
എന്നാല്‍ ചൈനയില്‍ നിന്ന് യുഎയിലേക്കുള്ള കയറ്റുമതി 3.2 ശതമാനം വര്‍ധിച്ച് 29.66 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ യുഎയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി 32.8 ശതമാനം അധികരിച്ച് 16.26 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ചൈനയും-യുഎഇയും തമ്മിലുള്ള വ്യാപാര സൗഹൃദം ശക്തിപ്പെടുത്തുന്നതിന് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലടക്കം യുഎഇ പ്രധാന പങ്കാളിയായി മാറും. ഇതിന്റെ ഫലമായി വരും നാളുകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സൗഹൃദത്തിനും, നയതന്ത്ര ബന്ധത്തിനും കൂടുതല്‍ ശക്തി പകരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം ചൈന യുഎഇയില്‍ നടത്തിയ വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 2017 വരെ ചൈന യുഎഇയില്‍ ആകെ നിക്ഷേപിച്ചിട്ടുള്ളത് 9.1 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ചൈന യുഎഇയില്‍ നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും റെക്കോര്‍ഡ് കുതിച്ചുച്ചാട്ടമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2017 വരെ 620 മില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.