മുകേഷ് അംബാനിക്ക് പിന്നാലെ വാറന്‍ ബഫറ്റിനെയും മറികടന്ന് സോങ് ഷാന്‍ഷാന്‍; ആസ്തി 91.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

January 06, 2021 |
|
News

                  മുകേഷ് അംബാനിക്ക് പിന്നാലെ വാറന്‍ ബഫറ്റിനെയും മറികടന്ന് സോങ് ഷാന്‍ഷാന്‍; ആസ്തി 91.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

ഏഷ്യയിലെ ഏറ്റവും ധനികനായിരുന്ന മുകേഷ് അംബാനിയുടെ ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈനീസ് കോടീശ്വരനായ സോങ് ഷാന്‍ഷാന്‍ ഇപ്പോള്‍ വാറന്‍ ബഫറ്റിന്റെ മൊത്തം മൂല്യവും മറികടന്നു. 2021 ല്‍ സോങ്ങിന്റെ ആസ്തി 13.5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 91.7 ബില്യണ്‍ ഡോളറിലെത്തി. ഇപ്പോഴിതാ വാറന്‍ ബഫെറ്റിനേക്കാള്‍ 86.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ആറാമത്തെ ധനികനായി ഷാന്‍ഷാന്‍ മാറി.

2021 ല്‍ അദ്ദേഹത്തിന്റെ സമ്പത്തിലുണ്ടായ വര്‍ദ്ധനവ് എലോണ്‍ മസ്‌ക്കിനേക്കാള്‍ ഇരട്ടിയാണ്. ജെഫ് ബെസോസ് (188.2 ബില്യണ്‍ ഡോളര്‍), എലോണ്‍ മസ്‌ക് (176.4 ബില്യണ്‍ ഡോളര്‍), ബില്‍ ഗേറ്റ്‌സ് (131.2 ബില്യണ്‍ ഡോളര്‍), ബെര്‍ണാഡ് അര്‍നോള്‍ട്ട് (112.6 ഡോളര്‍) മാര്‍ക്ക് സക്കര്‍ബര്‍ഗ് (102.7 ബില്യണ്‍ ഡോളര്‍) എന്നിവര്‍ക്ക് ശേഷം 100 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള ലോകത്തെ ആറാമത്തെ വ്യക്തിയായി സോങ് ഷാന്‍ഷാന്‍ മാറി.

കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിന്റെയും വാക്സിനുകളുടെയും ഹെപ്പറ്റൈറ്റിസ് കിറ്റുകളുടെയും നിര്‍മ്മാതാവായ ബീജിംഗ് വാണ്ടായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനാണ് സോങ്. കഴിഞ്ഞ വര്‍ഷത്തെ ഭൂരിഭാഗം സമയത്തും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി ഏകദേശം 76 ബില്യണ്‍ ഡോളറാണ്. വര്‍ഷാരംഭം മുതല്‍ ഏകദേശം ഒരു ബില്യണ്‍ നഷ്ടം രേഖപ്പെടുത്തി. 'ലോണ്‍ വുള്‍ഫ്' എന്നറിയപ്പെടുന്ന 66 കാരനായ സോങ് സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് നിര്‍മ്മാണത്തൊഴിലാളി, പത്ര റിപ്പോര്‍ട്ടര്‍, മരുന്ന് നിര്‍മ്മാതാവ്, പാനീയ വില്‍പ്പന ഏജന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2020 ലെ ഒരു ഘട്ടത്തില്‍, ലോകത്തിലെ ഏറ്റവും ധനികനായ നാലാമത്തെ വ്യക്തിയായിരുന്നു അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് 19 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 200 ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറിയിരുന്നു. ഒരിക്കല്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ആയിരുന്ന ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനായ ജാക്ക് മാ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദ്ദേഹത്തിന്റെ ആസ്തി 51 ബില്യണ്‍ ഡോളറിലധികമാണ്.

Related Articles

© 2024 Financial Views. All Rights Reserved