
ലോകത്തിലെ ഏറ്റവും വലിയ സിനിമാ വിപണി അമേരിക്കയും കാനഡയുമാണ്. വര്‍ഷങ്ങളായി ഹോളിവുഡ് ആധിപത്യം ഈ രാജ്യങ്ങള്‍ക്കാണ്. ബോക്‌സ്ഓഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്നതും ഇവര്‍ തന്നെ. ആര്‍ക്കും സംശയമില്ലാത്ത കാര്യം. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത് മറ്റൊന്നാണ് . വ്യവസായങ്ങളിലും ബിസിനസ് മേഖലയിലും യുഎസിന്റെ പ്രമുഖ ശത്രു ചൈന ലോകസിനിമാ വ്യവസായത്തിന്റെയും അധിപനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പുറത്തുവിട്ടത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് ആണ്.
പ്രൈസ് വാട്ടര്‍കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ 2020ല്‍ ബോക്‌സ്ഓഫീസ് ചൈനയുടെ കൈവെള്ളയിലിരിക്കും. കാരണം അമേരിക്കയില്‍ ഹോളിവുഡ് ടിക്കറ്റ് വില്‍പ്പനയില്‍ കനത്ത ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2018ല്‍ ചൈനയുടെ സിനിമാവിപണിയിലെ വരുമാനം 9.9 ബില്യണ്‍ ഡോളറാണ്. 2023ല്‍ 15.5ബില്യണ്‍ ഡോളറായിരിക്കും ചൈന നേടുക.
ചൈനാക്കാരുടെ സിനിമാപ്രേമം കാരണം യുഎസ് ആസ്ഥാനമായുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സ്,ഹുലുവുമൊക്കെ ഇവര്‍ക്കായി ചിത്രങ്ങളെടുക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. യുഎസിന്റെ ഹോളിവുഡ് ടിക്കറ്റ് വില്‍പ്പന ഇടിയുമ്പോഴും ചൈനക്കാരെ ആശ്രയിച്ചാണ് സിനിമാമേഖല നിലകൊള്ളുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹോളിവുഡിലെ ഓരോ നിര്‍മാണവും ചൈനീസ് വിപണികൂടി ലക്ഷ്യംവെച്ചാണ് നടക്കുന്നത്. 2018ല്‍ ആദ്യപാദത്തില്‍ ചൈന യുഎസ് ബോക്‌സ്ഓഫീസ് വരുമാനത്തെ ആദ്യമായി പിന്തള്ളിയിരുന്നു. ഇതേവര്‍ഷം തന്നെ വരുമാനത്തിന്റെ കാര്യത്തിലും ചൈന യുഎസിനും കാനഡയ്ക്കും പിറകില്‍ സ്ഥാനം പിടിച്ചു. ബോക്‌സ്ഓഫീസ് വരുമാനം 9 ബില്യണ്‍ ഡോളറായിരുന്നു ചൈനയുടേത്. യുഎസിനും കാനഡയ്ക്കും 11.9 ബില്യണ്‍ വരുമാനം മാത്രമാണ് നേടാനായത്.
ചില കാര്യങ്ങള്‍ കൂടി പരിശോധിച്ചാല്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ നിഗമനം നൂറുശതമാനം ശരിയാണെന്ന് പറയേണ്ടി വരും. ബ്ലോക്ബസ്റ്റര്‍ ഫിലിം ബോക്‌സ്ഓഫീസ് വരുമാനത്തിന്റെ 70%വും വടക്കേ അമേരിക്കയില്‍ നിന്നല്ല മറിച്ച് വിദേശരാജ്യങ്ങളില്‍ നിന്നാണഅ. ഇതില്‍ ചൈനയ്ക്കാണ് മുഖ്യപങ്കെന്ന് ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ സ്റ്റാന്‍ലി റോസന്‍ പറഞ്ഞു. ഹോളിവുഡിലെ ഓരോ നിര്‍മാണവും ചൈനീസ് വിപണി കൂടി ലക്ഷ്യം വെച്ചാണ് . കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ചൈനയിലെ മുന്‍നിര സിനിമകളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ചിത്രങ്ങളും യുഎസിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്റ്റാന്‍ലി വ്യക്തമാക്കുന്നു.
1997-2013 കാലയളവില്‍ പുറത്തിറങ്ങിയ നൂറ് മുന്‍നിര ചിത്രങ്ങളില്‍ ഒരു ഡസനില്‍ പരം ചിത്രങ്ങള്‍ക്ക് ചൈന സാമ്പത്തിക സഹായം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഡാറ്റകള്‍ തെളിയിക്കുന്നു. എന്നാല്‍ ഈ തോത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം 41 ചിത്രങ്ങളായി ഉയര്‍ന്നിട്ടുണ്ട്. ചൈനീസ് ടെക് ഭീമന്‍ ആലിബാബ പാരമൗണ്ട് പിക്‌ച്ചേഴ്‌സ് പുറത്തിറക്കിയ മിഷന്‍ ഇമ്പോസിബിള്‍,ഫാള്‍ ഔട്ട്,റോഗ്യുനേഷന്‍ എന്നീ ചിത്രങ്ങളില്‍ നിക്ഷേപം നടത്തുകയും ക്യാമ്പയിന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചൈനയുടെ ബോണ ഫിലിംഗ്രൂപ്പ് ണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തില്‍ നിക്ഷേപം നടത്തിയിരുന്നു. യുഎസിന്റെ നിന്ന് ബോക്‌സ്ഓഫീസ് ചൈനയുടെ ആധിപത്യത്തിലേക്ക് മാറുമോ എന്ന് കാത്തിരുന്നു കാണാം...