ചൈനീസ് നിര്‍മ്മാണ കമ്പനി യുഎഇയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

May 27, 2019 |
|
News

                  ചൈനീസ് നിര്‍മ്മാണ കമ്പനി യുഎഇയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

അബുദാബി: പ്രമുഖ ചൈനീസ് നിര്‍മ്മാണ കമ്പനിയായ ഈസ്റ്റ് ഹോപ്പ് ഗ്രൂപ്പ് യുഎഇയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. വന്‍ തുക നിക്ഷേപിക്കുന്നതിലൂടെ അബുദാബിയിലെ ഏറ്റവും വലിയ വ്യാവസാസായിക ഹബ്ബുമായ കിസാഡുമായി സഹകരിച്ചാകും പ്രവര്‍ത്തിക്കുുക. അടുത്ത 15 വര്‍ം കൊണ്ടാണ് വന്‍ വ്യാവസാ യ പദ്ധതി നടപ്പിലാക്കുക. 

കമ്പനി കിസാഡ് എന്ന ഭൂപ്രദേശത്ത് 10 ബില്യണ്‍ ഡോളര്‍ വരുന്ന വന്‍ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്. വന്‍കിട പദ്ധതയിയാണ് ഈസ്റ്റ് ഹോപ്പ് നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാനായി ഹോപ്പ് കരാറില്‍ ഒപ്പുവെച്ചന്നാണ് വിവരം. കരാര്‍ നടപ്പിലാക്കുന്നതോടെ പദ്ധതി പ്രദേശത്ത് ആലുമിന കമ്പനിയും രണ്ടാം ഘട്ടത്തില്‍ ചെമ്മണ്ണ് ദഗവേഷണ കേന്ദ്രവും, റീസൈക്ലിന്‍ പ്രൊജക്ട് പദ്ധതിയും വേഗത്തില്‍ നടപ്പിലാക്കിയേക്കും. 

ഈസ്റ്റ് ഹോപ്പ്് അലൂമിനിയം  വ്യാവസായത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജിസിസി രാഷ്ട്രങ്ങളിലേക്ക്്  കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നത്. വന്‍കിട വ്യാവാസായ പദ്ധതികള്‍ക്ക് അബുദാബിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടെ ഹോപ്പ് ഗ്രൂപ്പിന് കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധ്യമാകും. 

 

Related Articles

© 2025 Financial Views. All Rights Reserved