ചൈനയുടെ സാമ്പത്തിക വളര്‍ച്ച മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍

January 21, 2019 |
|
News

                  ചൈനയുടെ സാമ്പത്തിക വളര്‍ച്ച മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍

ബെയ്ജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. അമേരക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചതെന്നാണ്  റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷനത്തിടെ സംഭവിച്ച ഏറ്റവും വലിയ സാമ്പത്തിക തളര്‍ച്ചയാണ് ചൈന ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക തളര്‍ച്ചയുടെ പ്രധാന കാരണം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാര തര്‍ക്കമാണെന്നാണ് വിലയിരുത്തല്‍. 

2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.4 ശതമാനമാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ച. ഇതിന് മുന്‍പ് ഇതേ കാലയളവില്‍ 6.5 ശതമാനം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ മൊത്ത ആഭ്യന്തര വളര്‍ച്ച 6.6 ശതമാനമാണ്. അതേ സമയം ചൈനയും യുഎസും തമ്മിലുള്ള  വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ചൈനയ്‌ക്കെതിരെയുള്ള വിലക്കുകള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളയും ചെയ്തു. ചൈനയും അമേരിക്കയും തമ്മലുള്ള വ്യാപാര സംഘര്‍ഷം ചൈനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.  1990 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

 

Related Articles

© 2025 Financial Views. All Rights Reserved