
ബെയ്ജിങ്: യുഎസ്-ചൈനാ വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും ചൈനയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടതായി റിപ്പോട്ട്. നവംബര്‍ മാസത്തില്‍ ചൈനയുടെ ഫാക്ടറി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഉത്പ്പാദനത്തിലും, ഫാക്ടറിയിലെ വിപുലീകരണവുമാണ് ചൈനയുടെ മാനുഫാക്ചറിംഗ് രംഗത്ത് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്.
ഫാക്ടറി ഉത്പ്പന്നങ്ങളില്‍ ആവശ്യകത വര്‍ധികക്കുകയും, കയറ്റപുമതി ശക്തിപ്പെടുകയും ചെയ്തതോടെയാണ് ചൈനയുടെ നിര്‍മ്മാണ മേഖല കൂടുതല്‍ വളര്‍ച്ച കൈവരിച്ചത്. ഏഴ് മാസത്തെ മികച്ച പ്രകടനമാണ് ചൈനയുടെ ഉത്പ്പാദന മേഖലയില്‍ നേട്ടം കൊയ്യാന്‍ സാധിച്ചത്. ആഭ്യന്തര വിദേശ തലങ്ങളിലെ ആവശ്യകത വര്‍ധിച്ചതാണിതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
നവംബറില്‍ പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡകസ് (പിഎംഐ) സൂചികയില്‍ ചൈനയുടെ മാനുഫക്ചറിംഗ് വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയത് 50.2 ആണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയത് 49.3 ആണ്. ചൈനയുടെ നഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) ആണ ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം പിഎംഐ സൂചികയില്‍ 50 ന് മുകളിലേക്കാണ് രേഖപ്പെടുത്തുന്നതെങ്കില്‍ മാനുഫാക്ചറിംഗ് മേഖല വളര്‍ച്ചയിലാണെന്നും, 50 ന് താഴെയാണെങ്കില്‍ മാനുഫാക്ചറിംഗ് മേഖല തളര്‍ച്ചയിലാണെന്നുമാണ് സൂചിപ്പിക്കുന്നത്.
നിര്‍മ്മാണ മേഖലയ ശക്തിപ്പെടുത്താന്‍ ചൈന വനിലവില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനം നടത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ മാനുഫാക്ചറിംഗ് മേഖലയില്‍ ഉത്പ്പാദനത്തിലും, നിക്ഷേപത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎസ്-ചൈന വ്യാപാര തര്‍ക്കം മൂലം ചൈനയുടെ നിര്‍മ്മാണ മേഖല തളര്‍ച്ചയിലേക്കെത്തുമെന്ന അഭിപ്രായം വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പാടെ തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.