
ബെയ്ജിങ്: യുഎസ് ഉപരോധങ്ങള്‍ക്കിടയിലും പകച്ച് നില്‍ക്കാതെ വന്‍ നേട്ടം കൊയ്ത് മുന്നേറുകയാണ് ചൈനീസ് ടെക് കമ്പനിയായ വാവ. അമേരിക്കന്‍ പൗരന്‍മാരുടെ വിവിരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് യുഎസ് ആരോപിക്കുന്നത്. എന്നാല്‍ യുഎസ്-ചൈനാ വ്യാപാര തര്‍ക്കത്തിനിടയിലും, യുഎസിന്റെ നിയന്ത്രങ്ങള്‍ക്കിടയിലും വാവെ 56 ശതമാനം വരുമാനം നേടി റെക്കോര്‍ഡ് നേ്ട്ടം കൊയ്താണ് ഇപ്പോള്‍ മുന്നേറുന്നത്.
നിലവില്‍ 56 ശതമാനം വരുമാന വര്‍ധനവിലൂടെ റെക്കേര്‍ഡ് നേട്ടം കൊയ്താണ് മുന്നേറുന്നത്. 5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട് കമ്പനി വന്‍ മുന്നേറ്റമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്നത്. എന്നാല്‍ 5ജി ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വാവെയുമായി സഹകരിക്കരുതെന്നാണ് യുഎസ് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ യുഎസിന്റെ ഉപരോധങ്ങളെ ഭയക്കുന്നില്ലെന്നും, വാവെ വന്‍ മുന്നേറ്റവും നേട്ടം കൊയ്താണ് മുന്നേറുന്നതാണെന്നാണ് കമ്പനി നിലവില്‍ അവകാശപ്പെടുന്നത്.
യുഎസ് വിലക്കുകള്‍ക്കിടയിലും കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്‌ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.