കൊറോണ വൈറസിന്റെ ആഘാതത്തില്‍ ലോകം; ആഗോള ഉപഭോഗം തളര്‍ച്ചയില്‍; ടൂറിസം, വ്യവസായം മേഖലകള്‍ നേരിടുന്നത് വലിയ വെല്ലുവിളി; അന്താരാഷ്ട്ര വ്യോമയാന രംഗവും നഷ്ടത്തില്‍

January 29, 2020 |
|
News

                  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ലോകം; ആഗോള ഉപഭോഗം തളര്‍ച്ചയില്‍; ടൂറിസം,  വ്യവസായം മേഖലകള്‍ നേരിടുന്നത് വലിയ വെല്ലുവിളി; അന്താരാഷ്ട്ര  വ്യോമയാന രംഗവും നഷ്ടത്തില്‍

ചൈനയില്‍  പടര്‍ന്നുപിടിച്ച എന്‍കോവ് കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ലോക സമ്പദ് വ്യവസ്ഥയുടെ ഹബ്ബായ, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ശക്തി പ്രാപിക്കുന്ന ചൈനയുടെ നടുവൊടിച്ചു കൊറോണ വൈറസ്.  ലോകത്തിന്റെ പ്രധാനപ്പെട്ട  ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ചൈനയില്‍ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളര്‍ച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോള്‍ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളര്‍ച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ രൂപപ്പെട്ടുവരുന്നുണ്ട്. 

ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തളര്‍ച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തല്‍.  മാത്രമല്ല എണ്ണ വ്യാപാരം പോലും തളര്‍ച്ചയിലകപ്പെട്ടു.  എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ഒരു ബില്യണ്‍ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തില്‍  നിന്നുള്ള ചെമ്മീന്‍, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.   2003 ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  എന്നാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും,  ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തല്‍.  എന്നാല്‍ ആഘാതം കൂടുതല്‍ കാലം നിലനില്‍ക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. 

കൊറോണ വൈറസ് ആഘാത്തത്തില്‍ കമ്പനികള്‍

വുഹാന്‍ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യകേത തന്നെയാണ് ലോക കമ്പനികളും ഇപ്പോള്‍ ഭീതിയോടെ ഉറ്റുനോക്കുന്നത്.  എന്താണന്നല്ലേ,  വമ്പന്‍ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ചെംഗ്ഡു,  ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് 500 കി.മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.  അതായത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തിനോട് ചേര്‍ന്നാണ് ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഉത്പ്പാദനം കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്നര്‍ത്ഥം. ഇവരുടെയെല്ലാം ഉത്പ്പാദനം നടക്കുന്നത് ചൈനയില്‍ നിന്നാണ് നടക്കുന്നത്.  കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഈ കമ്പനികളെല്ലാം ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.  ആപ്പിളിന്റെ 10000 ത്തില്‍ പ്പരം തൊഴിലാളികളും ചൈനയിലുണ്ട്.  ചില്ലറി വില്‍പ്പന കേന്ദങ്ങളടക്കം ആപ്പിളിന് ചൈനയിലുണ്ട്.  ഇങ്ങനെ നീറുന്ന പ്രശ്‌നങ്ങളോടെയാണ് ലോക ബിസിനസ് കമ്പനികളും ടെക് കമ്പനികളും ഇപ്പോള്‍  കടന്നുപോകുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പ്പന്നങ്ങളടക്കം ഐപ്പാട് അടക്കം ചൈനയിലാണ് നിര്‍മ്മിക്കുന്നത്.  

എണ്ണ വിപണിയിലും ആശങ്ക 

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം എണ്ണ വിപണി വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക.  അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുകയും ചെയ്തതോടെയാണ് ആഗോള എണ്ണ വിപണിയില്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമാകുന്നത്.  നിലവില്‍ ചൈനയില്‍ കൊറോണ വൈറസ് മൂലം ബാധിച്ചവരുടെ എണ്ണം 81 ആയി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  2,700 ഓളം പേരിലേക്ക് കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്ഥരിരീകരണം. നിലവിലെ സ്ഥിതിഗതികള്‍ വശളായാല്‍ ലോകം ലോകം സാമൂഹികപരമായും സാമ്പത്തിക പരമായും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണ വിപണിയില്‍ ആശങ്കയില്ലെന്നാണ് സൗദി വ്യക്തമാക്കിയിരിക്കുന്നത്.  

എന്നാല്‍ ഗോള്‍ഡ്മാന്‍ സാച്ച്സ് അടക്കമുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കൊറോണ വൈറസ് ബാധ മൂലം ആഗോള എണ്ണ വിപണി തളര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് ഇ്പ്പോള്‍ വിലയിരുത്തിയിട്ടുള്ളത്.  എണ്ണ വിപണിയില്‍ മൂന്ന് ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രതിദിനം 260,000 ബാരല്‍ എണ്ണയുടെ കുറവുണ്ടായേക്കുമെന്നാണ് ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്സ് വ്യക്തമാക്കിയിട്ടുള്ളത്.  

പശ്ചിമേഷ്യയില്‍- അമേരിക്ക ഇറാന്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ എണ്ണ വിപണി വലിയ കുതിച്ചുചാട്ടം നടത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനിടിയിലാണ് ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത്. 2003 ല്‍ ഉണ്ടായ സാര്‍സ് വൈറസിന്റെ അതേ പ്രത്യാഘാതം കൊറോണ വൈറസിലും ഉണ്ടാകുമെന്നാണ് ഇപ്പോള്‍  ലോക സാമ്പത്തിക വിദഗ്ധരും ആഗോള ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തിയിട്ടുള്ളത്

അതേസമയം നിലവില്‍ ചൈനയില്‍ കൊറോണ വൈറസ് മൂലം ബാധിച്ചവരുടെ എണ്ണം 81 ആയി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  2,700 ഓളം പേരിലേക്ക് കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സ്ഥരിരീകരണം. നിലവിലെ സ്ഥിതിഗതികള്‍ വശളായാല്‍ ലോകം ലോകം സാമൂഹികപരമായും സാമ്പത്തിക പരമായും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണ വിപണിയില്‍ ആശങ്കയില്ലെന്നാണ് സൗദി വ്യക്തമാക്കിയിരിക്കുന്നത്.  

Related Articles

© 2025 Financial Views. All Rights Reserved