
മുംബൈ: പതിനാല് മാസംകൊണ്ടാണ് അനില്‍ അംബാനി 35,000 കോടി രൂപയുടെ കടം തീര്‍ത്തത്. ഇപ്പോള്‍ ചൈനീസ് ബാങ്കുകളും അനില്‍ അംബാനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. അനില്‍ അംബാനി ചൈനീസ് ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ള പണം തിരികെ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് ബാങ്കുകള്‍. ഏകദേശം 14,775 കോടി രൂപയോളം തുക ചൈനീസ് ബാങ്കുകള്‍ക്ക് അനില്‍ അംബാനി നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്ഷ്യല്‍ ബാങ്ക്, എക്‌സിം ബാങ്ക് ഓഫ് ചൈന, ചൈന ഡിവല്പ്‌മെന്റ് ബാങ്ക് എന്നീ ബാങ്കുകളിലാണ് അനില്‍ അംബാനി വന്‍ തുക അടയ്ക്കാനുള്ളത്. ഏറ്റവുമധികം തുക അടയ്ക്കാനുള്ള ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ചൈന ഡിവല്പമെന്റ് ബാങ്കിലാണ്. ഏകദേശം 9,863.89 കോടി രൂപയോളം തുകയാണ് അടയ്ക്കാനുള്ളത്. ഏക്‌സിം ബാങ്കില്‍ 3,356.44 കോടി രൂപയോളമാണ് അടയ്ക്കാനുള്ളത്.
കമ്പനിയുടെ കടം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും അനില്‍ അംബാനി ആരംഭിച്ചതായാണ് വിവരം. അസറ്റുകള്‍ വിറ്റ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലെയും, ബാങ്കുകളുടെയും പണം തിരികെ നല്‍കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്നാണ് വിവിരം. കഴിഞ്ഞയാഴ്ചയാണ് 35,000 കോടി രൂപയുടെ കടം അംബാനി തീര്‍ത്തതെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.