
കൊല്‍ക്കത്ത: ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികളുമായി വിപണിയില്‍ കടുത്ത മത്സരത്തിന് ഒരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് എല്‍ജിയും, സാംസങും. ടിവി ബ്രാന്‍ഡുകള്‍ വിറ്റഴിക്കാനും വിപണിയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനുമായി ദക്ഷിണ കൊറിയന്‍ കമ്പനികളായ സാംസങും, എല്‍ജിയും 43-55 ഇഞ്ച് വലിപ്പമുള്ള ടെലിവഷനുകള്‍ക്ക് 8-12 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക കപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ചാണ് മെയ് 30 വരെ 8,000 രൂപ മുതല്‍ 15,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചത്.
ചൈനീസ് കമ്പനികളെ മറികടന്ന് വിപണിയില്‍ നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എല്‍ജിയും, സാംസങും ഓഫര്‍ വര്‍ധിപ്പിച്ചത്. അതേസമയം പഴയ സ്റ്റോക്കുകള്‍ക്ക് വന്‍ വിലക്കിഴിവാണ് സാംസങും, എല്‍ജിയും നല്‍കുന്നത്. എല്‍ജി പഴയ സ്റ്റോക്കുകള്‍ക്ക് 3,000 രൂപ മുതല്‍ 7,000 രൂപ വരെയും, സാംസങ് 3,000 രൂപ മുതല്‍ 4,000 രൂപ വരെയും വിലക്കിഴിവ് നല്‍കിയിട്ടുണ്ട്. ഷവോമി അടക്കമുള്ള ചൈനീസ് കമ്പനികളുടെ കുത്തകയെ പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് സാംസങും, എല്‍ജിക്കുമുള്ളത്.
നിലവില്‍ 43-45 ഇഞ്ച് വലിപ്പമുള്ള ടിവി ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കിഴിവാണ് നല്‍കിയിട്ടുള്ളത്. 43 ഇഞ്ച് വരെ വലിപ്പമുള്ള ടിവിക്ക് 68,000,75,000 രൂപയുടെ വിലക്കിഴിവ് 2018 ജനുവരിയില്‍ നല്‍കിയിട്ടുണ്ട്. ഇതേ വര്‍ഷം ഒക്ടോബറിലെത്തിയപ്പോള്‍ 53,000-58000 രൂപ വരെ വില കുറയുകയും, 2019 മെയ് മാസത്തിലെത്തിയപ്പോള്‍ 42,000-44,000 രൂപ വരെയായി കുറയുകയും ചെയ്തുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
അതേസമയം 55 ഇഞ്ച് വലിപ്പമുള്ള ടിവിക്ക് ഒരു ലക്ഷം രൂപ മുതല്‍ 1.2 ലക്ഷം രൂപ വരെ ഈടാക്കിയിട്ടുണ്ട് 2018 ജനുവരിയില്‍. മെയ് മാസത്തിലെത്തിയപ്പോള്‍ ഷവോമി അടക്കമുള്ള കമ്പനികള്‍ 55 ഇഞ്ച് വലിപ്പമുള്ള ടിവികള്‍ക്ക് 63,000-65,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് നേരെ വിപണിയില്‍ കടുത്ത മത്സരമാണ് ഷവോമി അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകള്‍ നടത്തുന്നത്.