
ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയിലേക്ക് വിവിധ കമ്പനികള്‍ അധിക നിക്ഷേപത്തിനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ പരസ്യങ്ങളും, വിലക്കഴിവുകളും നല്‍കി വിപണി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ഒന്നടങ്കം. അതേസമയം രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം സ്മാര്‍ട്‌ഫോണ്‍ വിപണിയെ ബാധിക്കില്ലെന്നാണ് വിവിധ കമ്പനികള്‍ ഒന്നടങ്കം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ വാഹനവിപണിയിലും, ഉപഭോക്തൃ മേഖലയിലും ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതിസന്ധികള്‍ സ്മാര്‍ട് ഫോണ്‍ വിപണിയിലും, ഇലക്ടോണിക്‌സ് വിപണിയിലും കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുള്ളത്.
നിലവില്‍ രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണി കയ്യടക്കി വെച്ചിരിക്കുന്നത് ചൈനീസ് കമ്പനികളാണ്്. ഷവോമി, ഓപ്പോ, റിയല്‍മി എന്നിവയാണ് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ്മുന്‍നിരയിലുള്ള കമ്പനികള്‍. അതോടപ്പം സൗത്ത്‌കൊറിയന്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സംസങും രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കിയിട്ടുണ്ട്. ഷവോമിയുടെ ഇന്ത്യന്‍ വിപണി വിഹിതം തന്നെ ഏകദേശം 28.3 ശതമാനവും, ഓപ്പോ 9.7 ശതമാനവും, റിയല്‍മി 7.7 ശതമാനവും, സൗത്ത് കൊറിയന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ സാംസങിന്റെ വപമി വിഹിതം 25.3 ശതമാനവമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനികളെല്ലാം ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. ഷവോമി അടക്കമുള്ള ചൈനീസ് കമ്പനികള്‍ ഉത്പ്പാദന ശാലകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2015 ല്‍ ഒരു യൂണിറ്റ് മേഖലയില്‍ മാത്രം ഉത്പ്പാദനം നടത്തിയ കമ്പനി ഇപ്പോള്‍ രാജ്യത്ത് ഏഴിടങ്ങളിലായി ഉത്പ്പാദനം നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലും, ആന്ധ്രാപ്രദേശിലും കൂടുതല്‍ നിക്ഷേപമിറക്കി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഷവോമിയുടെ ഉത്പാദനം പ്രതിവര്‍ഷം 4.8 ശതമാനം വര്‍ധിപ്പിക്കും. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഷവോമി 10.04 മില്യണ്‍ സ്മാര്‍ട്‌ഫോണാണ് ആകെ വിറ്റഴിച്ചിട്ടുള്ളത്.