ജിസിസിയിലേക്ക് ചൈനീസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും; 2022 ഓടെ 2.9 മില്യണ്‍ ചൈനീസ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് മേഖലയിലേക്ക് ഒഴുകിയെത്തും

August 17, 2019 |
|
News

                  ജിസിസിയിലേക്ക് ചൈനീസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകും;  2022 ഓടെ 2.9 മില്യണ്‍ ചൈനീസ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് മേഖലയിലേക്ക് ഒഴുകിയെത്തും

ജിസിസി രാജ്യങ്ങളിലേക്ക് ചൈനീസ് സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ല്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് ചൈനീസ് സഞ്ചാരികളുടെ എണ്ണം 2.9 മില്യണിലേക്കെത്തുമെന്നാണ് എക്‌സ്പീഡിയ ഗ്രൂപ്പ് നടത്തിയ പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് മേഖലയിലേക്കുള്ള ചൈനീസ് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതേസമയം ചൈനീസ് സഞ്ചാരികള്‍ 2018 ല്‍ ഗള്‍ഫ് ജിസിസിയിലേക്ക് ആകെ ഒഴുകിയെത്തിയത്  1.6 മില്യനാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം രണ്ടാം പാദത്തില്‍ ചൈനയിലെ വിവിധ സഞ്ചാരികള്‍ കൂടുതലും വിനോദ മേഖലയായി തിരഞ്ഞെടുത്തതും, അവധി ദിവസങ്ങളില്‍ ചിലവഴിക്കാന്‍ ഉദ്ദേശിച്ചതുമായ കേന്ദ്രങ്ങള്‍ യുഎഇ, ദുബായ്‌മേഖലകളാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ദുബായ് ടൂറിസം അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ദുബായിലേക്ക് 290,000 ചൈനീസ് ടൂറിസ്റ്റുകള്‍ ഒഴു്കിയെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

ജിസിസി രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിനോദ സഞ്ചാര മേഖലയിലൂടെ കൂടുതല്‍ വരുമാനം വര്‍ധിപ്പിക്കാനും, സാമ്പത്തിക അടിത്ത വര്‍ധിപ്പാക്കാനുമുള്ള നീക്കങ്ങളാണ് ജിസിസി രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഒന്നടങ്കം ആരംഭിച്ചിട്ടുള്ളത്. ടൂറിസ്റ്റ് മേഖലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജിസിസി രാഷ്ട്രങ്ങള്‍ കൂടുതല്‍ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved