ചിപ്പ് ക്ഷാമം: വാഹന നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകും

May 15, 2021 |
|
News

                  ചിപ്പ് ക്ഷാമം: വാഹന നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകും

ആഗോളതലത്തിലെ ചിപ്പ് ക്ഷാമം വാഹന നിര്‍മാതാക്കളുടെ വരുമാനത്തെ സാരമായി ബാധിക്കും. 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്സ് പാര്‍ട്ണേഴ്സ് പറഞ്ഞു. നേരത്തെ 61 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതിസന്ധി 3.9 ദശലക്ഷം വാഹനങ്ങളുടെ നിര്‍മാണത്തെ ബാധിക്കുമെന്നും അലിക്സ് പാര്‍ട്ണേഴ്സ് ചൂണ്ടിക്കാട്ടുന്നു.

സെമികണ്ടക്ടേഴ്സ് നിര്‍മാതാക്കളുമായി നേരിട്ടുള്ള ബന്ധം വളര്‍ത്തിയെടുക്കാനാണ് വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് അലിക്‌സ് പാര്‍ട്ണേഴ്സ് ആഗോള ഓട്ടോമോട്ടീവ് പരിശീലനത്തിന്റെ സഹനേതാവ് മാര്‍ക്ക് വേക്ക്ഫീല്‍ഡ് പറഞ്ഞു. ദീര്‍ഘകാലത്തേക്ക് സെമികണ്ടക്ടറുകളും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങുന്നതിനും അത്തരം കരാറുകളുടെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനും വാഹന നിര്‍മാതാക്കള്‍ മുന്‍കാലങ്ങളില്‍ വിമുഖത കാണിച്ചിരുന്നുവെന്ന് വേക്ക്ഫീല്‍ഡ് പറഞ്ഞു.

അതേസമയം സെമികണ്ടക്ടേഴ്സ് ക്ഷാമം മറികടക്കുന്നതിനുള്ള ശ്രമങ്ങളും വാഹന നിര്‍മാതാക്കള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ലഭ്യമാവുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഓട്ടോമോട്ടീവ് ഭാഗങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വ്യാഴാഴ്ച പറഞ്ഞിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved