
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്്മെന്റ് ഫിനാന്‍സിന് റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. കമ്പനിുയുടെ അറ്റാദായത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ അറ്റാദായം 28 ശതമാനം വര്‍ധിച്ച് 389 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആ്ന്‍ഡ് ഫിനാന്‍സിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 304 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയത് 2,274.90 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളില്‍ കമ്പനിയുടെ ആകെ വരുമാനത്തില്‍ രേഖപ്പെടുത്തിയത് 1,826.23 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഡിസംബര്‍ 31ന് കമ്പനിയുടെ മൊത്ത വില്‍പ്പന 7475 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒമ്പത് മാസ കാലയളവില്‍ 65992 കോടി രൂപയുടെ ആസ്തിയാണ് കമ്പനി നേടിയതെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷമിത് 52591 കോടി രൂപയായിരുന്നു.