
കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപ സമാഹരണത്തിന് ഓഹരി വിപണിയിലില്‍ ഇറങ്ങണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സീഡിങ് കേരള 2020 ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദേഹത്തിന്റെ പ്രസംഗം. മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യക്ക് ഉള്ളത്. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നുള്ളുവെന്നും ക്രിസ് പറഞ്ഞു.
ഇന്ന് രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെല്ലാം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ഈസ്ഥിതി മാറി രാജ്യത്തെ പൊതുജനങ്ങളുടെ പക്കല്‍ ഈ കമ്പനികളുടെ ഓഹരി ഉണ്ടാകണം. നിലവിലെ ബിസിനസ് രീതികളില്‍ നിന്ന് വ്യതിരിക്തമായ ആശങ്ങളും സംരംഭങ്ങളുമാണ് രാജ്യത്തിന് വേണ്ടത്. ആമസോണിന്റെ ബിസിനസിനെ അലോസരപ്പെടുത്തുന്ന സാങ്കേതിക വിദ്യയും ആശയവുമാണ് ഇന്ത്യയിലെ സംരംഭങ്ങള്‍ ഉന്നം വെക്കേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു.