
ക്ലബ് മാറ്റത്തോടെ വരുമാനത്തില്‍ സൂപ്പര്‍ താരം മെസിയെ മറികടന്ന് റൊണാള്‍ഡോ. മെസിയെ കൂടാതെ ക്ലബ് മാറ്റത്തോടെ മികച്ച വരുമാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ കരസ്ഥമാക്കിയ എന്‍.എഫ്.എല്ലിന്റെ ടോം ബ്രാഡി, എന്‍.ബി.എയുടെ ലെബ്രോണ്‍ ജെയിംസ്, എം.എല്‍.ബിയുടെ ബ്രൈസ് ഹാര്‍പ്പര്‍ എന്നിവരെയും റൊണാള്‍ഡോ മറികടന്നു. അടുത്തിടെയാണ് മെസി ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ജെര്‍മെയ്നില്‍ ചേര്‍ന്നത്.
36 വയസുകാരനായ പൊര്‍ച്ചുഗല്ലുകാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിലവിലെ ആസ്തി 12.5 കോടി ഡോളറാണ്. ഇതില്‍ ഏഴു കോടി ഡോളര്‍ ശമ്പളം, ബോണസ് ഇനത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കുന്നതാണ്. 2003നും 2009നും ഇടയില്‍ തുടര്‍ച്ചയായി മൂന്നു പ്രീമിയര്‍ ലീഗീ വിജയങ്ങളും ഒരു ചാമ്പ്യന്‍ ലീഗ് കിരീടവും റൊണാള്‍ഡോ കരസസ്ഥമാക്കിയിരുന്നു. ബാക്കിയുള്ള വരുമാനം വ്യക്തിഗത അംഗീകാരങ്ങളില്‍ നിന്നും നൈക്ക്, ഹെര്‍ബലൈഫ്, ക്ലിയര്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുമായുള്ള പങ്കാളിത്തത്തില്‍ നിന്നുമാണ്. പെര്‍ഫ്യൂം, അടിവസ്ത്രം, ഐവെയര്‍, ഹോട്ടലുകള്‍, ജിമ്മുകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വന്തം ബ്രാന്‍ഡായ സി.ആര്‍- 7ഉം വരുമാനം തന്നെ. റോജര്‍ ഫെഡറര്‍ (ഒന്‍പത് കോടി ഡോളര്‍), ലെബ്രോണ്‍ ജെയിംസ് (6.5 കോടി ഡോളര്‍), ടൈഗര്‍ വുഡ്സ് (ആറ് കോടി ഡോളര്‍) എന്നിവരാണ് വാണിജ്യപരമായി മികച്ച നേട്ടമുണ്ടാക്കുന്ന മറ്റു കായികതാരങ്ങള്‍.
റെണാള്‍ഡോ- മെസി ആരാധകള്‍ തമ്മിലുള്ള വാക്കേറ്റങ്ങള്‍ എന്നും ശ്രദ്ധേയമാണ്. കളിക്കളത്തിനു പുറത്ത് വരുമാനത്തിലും മെസിയും റൊണാള്‍ഡോയും തമ്മിലാണ് പ്രധാന മത്സരം. ലാ ലിഗ സാമ്പത്തിക തടസങ്ങള്‍ കാരണം മെസി ക്ലബ്ബില്‍ തുടരില്ലെന്ന് ബാഴ്സലോണ പ്രഖ്യാപിച്ചതും അടുത്തിടെയാണ്. മഹത്തായ ഒരു യുഗത്തിന്റെ അവസാനമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 34 വയസുകാരനായ അര്‍ജന്റീനക്കാരന്‍ ഫുട്ബോള്‍ മിശിഹയുടെ വരുമാനം 11 കോടി ഡോളറാണ്. ഇതില്‍ 8.75 കോടി ഡോളര്‍ ശമ്പളവും ബോണസുമാണ്. ബാക്കി 3.5 കോടി ഡോളര്‍ പുരസ്‌കാരങ്ങളില്‍ നിന്നും പരസ്യങ്ങളില്‍നിന്നുമാണ്. കായികരംഗത്തെ മികച്ച കളിക്കാരനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറു തവണ കൈവരിച്ച മെസിക്കു മികച്ച വാണിജ്യ മൂല്യമുണ്ട്.
ലോകത്തിലെ ഏറ്റവും ജനപ്രിയ കായികതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും. ഈ ബഹുമതി തന്നെയാണ് റെക്കോഡ് വരുമാനത്തിനും കാരണം. 14.9 കോടി ആരാധകരാണ് റൊണാള്‍ഡോയെ ഫെയ്സ്ബുക്കില്‍ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 34.4 കോടി പേരും ട്വിറ്ററില്‍ 9.43 കോടി പേരും ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട്. അടുത്തകാലത്ത് ഒരു മത്സരത്തിന്റെ പ്രമോഷനിടെ വേദിയിലിരുന്ന രണ്ട് കൊക്കക്കോള കുപ്പി എടുത്തുമാറ്റി വെള്ളം കുപ്പി ഉയര്‍ത്തികാട്ടിയത് കമ്പനിയുടെ ഓഹരിവില കൂപ്പുകുത്താന്‍ വഴിവച്ചിരുന്നു. മെസി സാമൂഹിക മാധ്യമങ്ങളില്‍ അത്ര പ്രത്യക്ഷപ്പെടാറില്ലെങ്കിലും കുടുംബവുമായുള്ള ചിത്രങ്ങള്‍ ഇടയ്ക്കു പങ്കുവയ്ക്കാറുണ്ട്.