
പനജി: യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ പരിശോധന സിപ്ലയ്ക്ക് ഓഹരി വിപണിയില്‍ വില്ലനായി. കമ്പനിയുടെ ഗോവയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയാണ് ഓഹരിവിപണിയില്‍ ഇടിവ് നേരിടാന്‍ കാരണം. ആദ്യ പകുതിയില്‍ സിപ്ല ഓഹരികള്‍ ആറ് ശതമാനം ഇടിഞ്ഞു.ബിഎസ്ഇയില്‍ സിപ്ല ഓഹരികള്‍ ഓരോ തവണയും 401.00 രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം 425.35 രൂപയായിരുന്നു ഇത്. 5.72 ശതമാനത്തിന്റെ ഇടിവാണ് ഈ മരുന്ന് കമ്പനിക്ക് നേരിട്ടത്.
എല്ലാവിധ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കാന്‍ കമ്പനി പ്രതിജ്ഞബദ്ധമാണെന്നും യുഎസ് റഗുലേറ്ററിുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിപ്ല പറഞ്ഞു. ഡിസംബര്‍ 31ന് സമാപിച്ച ത്രൈമാസ റിപ്പോര്‍ട്ടില്‍ സിപ്ലയുടെ അറ്റാദായം 5.67 % ഉയര്‍ന്ന് 351.03 കോടി രൂപയിലെത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ 9.07 % ഉയര്‍ന്ന് 4371.00 കോടിരൂപയായി മാറി.