
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുകയാണ്. ആഭ്യന്തര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയില്‍ വരുത്തുന്ന ഭേദഗതി നിക്ഷേപകരെ ഒന്നാകെ പിന്നോട്ടുവലിച്ചേക്കും. അതേസമയം പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണെന്നുള്ള ആക്ഷേപം ശക്തമാണ്. വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ട് പോലും കേന്ദ്രസര്‍ക്കാറിന്റെ കൈവശം ഇപ്പോഴില്ല. റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനത്തിന്റെ പങ്ക് പിടിച്ചുവാങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണിപ്പോള്‍. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കി ഫണ്ട് കണ്ടെത്താനുള്ള തിടുക്കത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
എന്നാല്‍ ബിപിസിഎല്‍ അടക്കുമുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കുന്നതോടെ കേന്ദ്രസര്‍ക്കാറിനും രാജ്യത്തിനും ഭീമമായ നഷ്ടം വരുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് 74,000 കോടി രൂപയോളം ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുമ്പോള്‍ 4.46 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നേക്കുമെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മൊത്തത്തിലുള്ള വിപണി മൂല്യം ഒമ്പത് ലക്ഷം കവിയുമെന്ന പബ്ലിക് സെക്ടര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ കണക്കുകളേക്കാള്‍ വിപരീതമായിട്ടാണ് ഈ ററിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാറിന്റെ കൈവശമുള്ള 53.29 ശതമാനം ഓഹരികളാണ് വില്‍ക്കാനുള്ള നീക്കം നടത്തുന്നത്. 30 ശതമാനം പ്രീമിയം ഓഹരികള്‍ വിറ്റഴിക്കുന്നത് വഴിയാണ് സര്‍ക്കാര്‍ 74,000 കോടി രൂപയോളം മൂലധനസമാഹരണം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
കടത്തില്‍ മുങ്ങിയ കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നചതിന് പകരം വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ പോലെയുള്ള കമ്പനികളില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാനുള്ള നീക്കമാണിപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. 58,351 കോടി രൂപയോളം കടബാധ്യതയുള്ള ്എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കാതെയാണ് സര്‍ക്കാര്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗങ്ങള്‍ സ്വകീരിച്ച് വിവിധ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വലിയ സാമ്പത്തിക പ്രതസന്ധിയാണ് നേരിടുന്നത്. ഏത് നിമിഷവും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍.
പൗരത്വ നിമ ഭേദഗതി സാമ്പത്തിക പ്രതസന്ധക്ക് വഴി വെക്കുമെന്നുറപ്പാണ്.സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നയം വിപണി കേന്ദ്രങ്ങളെയും ടെലികോം കമ്പനികളെയം ബാധിക്കും. അസമില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം റദ്ദ് ചെയ്തിരിക്കുന്നു. അസമിലും, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള ഇന്ധന വിതരണത്തിലടക്കം തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പ്രക്ഷോഭം കാരണം ഈ മേഖലയിലെ റിഫൈനറി യൂണിറ്റുകളും, എണ്ണ ഉത്പ്പാദന കേന്ദ്രങ്ങളും അടച്ചപൂട്ടിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലും ഇന്ധന പ്രതസിന്ധി ഉണ്ടായേക്കും. കൂടാതെ എണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ ഇടയാക്കിയേക്കും. അസമിലെ വിവിധയിടങ്ങളിലെ റെയില്‍വെ ഗതാഗതരം, വ്യോമയാനം നിഷേധിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ പ്രതസിന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക.
സാമ്പത്തിക പ്രതസിന്ധിയില്‍ വീണ ഇന്ത്യ
രാജ്യത്തെ തൊഴില്‍ മേഖലയും, ഉപഭോഗ മേഖലയും, നിക്ഷേപ മേഖലയും വലിയ പ്രതസിന്ധി അഭിമുഖീരിക്കുകയാണ്. ഇതൊന്നും കണ്ണുതുറന്ന് കാണാതെയാണ് സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ ഭേഗതി വരുത്തി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പ്രതസിന്ധിയിലേക്ക് തള്ളിവിട്ടത്. ഈ പോക്ക് പോയാല്‍ രാജ്യം ഏറ്റവും വലിയ ഭീതിയലകപ്പെടും. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിനിടെ സര്‍ക്കാര്‍ കാര്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്ന നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറച്ചതും അതുകൊണ്ടാണ്. വളര്‍ച്ചാ നിരക്കിലെ ഇടിവ് പോലും സര്‍ക്കാര്‍ കണ്ണുതുറന്നുകാണുന്നില്ല. സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. അതേസമയം ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. നടപ്പുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിട്ടും സമ്പദ്വ്യവസ്ഥയില്‍ വെല്ലുവിളി തന്നെയാണ് നിലനില്‍ക്കുന്നത്.