
ദുബായ്: എന്‍എംസി ഹെല്‍ത്തുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും വിവാദങ്ങളും ഇപ്പോഴും അവസാനിക്കുന്നില്ല. ഒരുമാസത്തിനിടെ എന്‍എംസിയുടെ ഓഹരികളില്‍ പതിന്‍മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലര്‍മണ്ട് ഗ്രൂപ്പ്. പ്രമുഖ കോടീശ്വരന്‍മാരില്‍ ഒരാളായ റിച്ചാര്‍ഡ് ചാന്‍ഡലറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്ലര്‍മണ്ട് എന്‍എംസി ഹെല്‍ത്തിന്റെ ഓഹരികള്‍ രണ്ടാം തവണയാണ് മഡ്ഡി വാട്ടേഴ്‌സിനെ വെല്ലുവിളിച്ചുകൊണ്ട് വര്‍ധിപ്പിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന സ്ഥാപനമായ എന്‍എംസിയില്‍ പുതിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്. മഡ്ഡിവാട്ടേഴ്‌സ് നേരത്തെ അഴിച്ചുവിട്ട വിവാദങ്ങളെ പ്രതിരോധിക്കുകയെന്നതാണ് ക്ലെര്‍മണ്ട് ഗ്രൂപ്പിന്റെ ലക്ഷ്യം. എന്നാല്‍ മഡ്ഡിവാട്ടേഴ്‌സ് നേരത്തെ ചില കമ്പനികള്‍ക്ക് നേരെയും വലിയ രീതിയിലുള്ള ആരോപണങ്ങള്‍ അഴിച്ചുവിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ചൈനീസ് കമ്പനിയായ സിനോഫോറസ്റ്റിലും മഡ്ഡി വാട്ടേഴ്‌സ് ആരോപണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ക്ലര്‍മണ്ട് വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു. അന്ന് തകര്‍ച്ചയിലേക്ക് വഴുതി വാണ സിനോ ഫോറസ്റ്റിനെ കൈപിടിച്ച് കരകയറ്റിയത് തന്നെ ക്ലര്‍മണ്ട് ഗ്രൂപ്പായിരുന്നു. മഡ്ഡിവാട്ടേഴ്‌സ് കൊളുത്തിവിടുന്ന ഏത് ആരോപണങ്ങളെയും പ്രതിരോധിക്കുന്ന തന്ത്രപരമായ നീക്കമാണ് ക്ലര്‍മണ്ട് ഗ്രൂപ്പ് നടത്തുന്നത്.
എന്‍എംസി ഹെല്‍ത്തിലെ എല്ലാ പ്രതസന്ധിക്കും കാരണം മഡ്ഡിവാട്ടേഴ്‌സാണെന്നാണ് ഇപ്പോഴും ചിലര്‍ ഉന്നയിക്കുന്നത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മഡ്ഡിവാട്ടേഴ്‌സ് അഴിച്ചുവിട്ട ആരോപണങ്ങള്‍ മൂലം എന്‍എസിയുടെ ആണിക്കല്ല് ഇളക്കുകയായിരുന്നു പ്രത്യക്ഷ്യത്തില്‍. ഇത് വ്യവസായിക ലോകത്ത് വലിയ ചര്‍ച്ചാ വഷയമാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ മൂലം എന്‍എംസിയുടെ ഓഹരികളുടെ മൂല്യം മൂന്നില്‍ ഒരുഭാഗം കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല. ക്ലര്‍മണ്ടിന്് എന്‍എംസിയില്‍ ആകെ ഉണ്ടായിരുന്ന ഓഹരി 2019 ഫിബ്രുവരി വരെ 1.06 ശതമാനമായിരുന്നു.
എന്നാലിപ്പോള്‍ മഡ്ഡിവാട്ടേഴ്‌സ് ആരോപണങ്ങള്‍ അഴച്ചുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ ക്ലര്‍മണ്ട് വാങ്ങിക്കൂട്ടുന്ന നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.ഏറ്റവും പുതിയ ഫയലിംഗ് റിപ്പോര്‍ട്ട് പ്രകാരം ക്ലര്‍മണ്ട് ഗ്രൂപ്പിന് എന്‍എംസിയില്‍ മാത്രം 3.18 ശതമാനം ഓഹരികളാണുള്ളത്. അതായത് ഏകദേശം 6.64 മില്യണ്‍ ഓഹരികള്‍ ഉണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മഡ്ഡിവാട്ടേഴ്‌സിന്റെ ആരോപണത്തിന് പിന്നാലെ കമ്പനിയുടെ ചെയര്‍മാന്‍ ബിആര്‍ ഷെട്ടി രാജിവെച്ചിരുന്നു.