ഉപഭോക്താക്കളുടെ എണ്ണത്തില്‍ പോരാട്ടം മുറുകുന്നു; ജിയോയും എയര്‍ടെല്ലും ഒപ്പത്തിനൊപ്പം

April 28, 2021 |
|
News

                  ഉപഭോക്താക്കളുടെ എണ്ണത്തില്‍ പോരാട്ടം മുറുകുന്നു; ജിയോയും എയര്‍ടെല്ലും ഒപ്പത്തിനൊപ്പം

രാജ്യത്തെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും ഇഞ്ചോടിഞ്ച് മത്സരത്തില്‍. ഈ സാഹചര്യത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകകണ്ഠമായ താരിഫ് വര്‍ധനവുണ്ടാവില്ലെന്ന് ആഭ്യന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ ഗവേഷണ വിഭാഗം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ മൊത്തം നെറ്റ്വര്‍ക്ക് ഉപഭാക്താക്കളില്‍ ജിയോയുടെ പങ്ക് 33.7 ശതമാനമാണ്. എയര്‍ടെല്ലിന് 33.6 ശതമാനം ഉപഭോക്താക്കളാണുള്ളത്.

'രണ്ട് പ്രധാന കമ്പനികളുടെയും സജീവ ഉപഭോക്താക്കളുടെ മാര്‍ക്കറ്റ് ഷെയര്‍ ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ കമ്പനികള്‍ താരിഫ് ഉയര്‍ത്താന്‍ തയാറാവില്ല' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോവിഡ് രണ്ടാം തരംഗം കാരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നതിനാല്‍ ഈ പാദത്തില്‍ പുതുതായുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന നഗരങ്ങളിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയെയും ബാധിക്കാന്‍ സാധ്യതയുണ്ട്, ഇത് നിലവിലെ പാദത്തില്‍ 4 ജി വരിക്കാരുടെ എണ്ണം കുറയ്ക്കും.

ഏറ്റവും മികച്ച സാഹചര്യത്തില്‍, ഒന്നാം പാദത്തില്‍ നിയന്ത്രണങ്ങളുണ്ടെങ്കില്‍ പോലും ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 4 ജി വരിക്കാരുടെ എണ്ണം 820 ദശലക്ഷമായി ഉയരും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 720 ദശലക്ഷമായിരുന്നു. അതേസമയം നിയന്ത്രണങ്ങള്‍ രണ്ടാം പാദത്തില്‍ കൂടി ഏര്‍പ്പെടുത്തേണ്ടിവരികയാണെങ്കില്‍ 4 ജി വരിക്കാരുടെ എണ്ണം 800-810 ദശലക്ഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved