
ന്യൂഡല്‍ഹി: സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) യുടെ ഡയറക്ടര്‍ ജനറലായി എസ്പി കൊച്ചാറിനെ നിയമിച്ചു. ദീര്‍ഘകാലം ഈ ചുമതല വഹിച്ചിരുന്ന രാജന്‍ എസ് മാത്യു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കൊച്ചാര്‍ ചുമതലയേറ്റെടുക്കുന്നത്.
ഇന്ത്യന്‍ ആര്‍മിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ തലവനായിരുന്നു കൊച്ചാര്‍. ഇതിന് മുന്‍പ് ഇന്ത്യന്‍ ആര്‍മിയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായിരുന്നു. ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാരതി എയര്‍ടെല്ലിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗത്തിന്റെ സിഒഒ ആയ അജയ് പുരിയെ സിഒഎഐ ചെയര്‍മാനായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം പ്രസിഡന്റ് പ്രമോദ് കുമാര്‍ മിത്തലാണ് വൈസ് ചെയര്‍മാന്‍.