കോള്‍ ഇന്ത്യയുടെ ഉത്പാദനം ഒരു ശതമാനം ഉയര്‍ന്ന് 45.29 ദശലക്ഷം ടണ്ണായി

May 02, 2019 |
|
News

                  കോള്‍ ഇന്ത്യയുടെ ഉത്പാദനം ഒരു ശതമാനം ഉയര്‍ന്ന് 45.29 ദശലക്ഷം ടണ്ണായി

കോള്‍ ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി ഉല്‍പ്പാദനം 2019 ല്‍ ഒരു ശതമാനം ഉയര്‍ന്ന് 45.29 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. മുന്‍ വര്‍ഷം 44.86 മില്യണ്‍ ടണ്ണായിരുന്നു ഇത്. ഏപ്രിലിലെ കല്‍ക്കരി ഉല്‍പ്പാദനം 2.6 ശതമാനം ഉയര്‍ന്ന് 52.35 മില്യണ്‍ ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 51.02 മില്യണ്‍ ടണ്‍ ആയിരുന്നു. ബി എസ് ഇക്ക് റെഗുലേറ്ററി ഫയലിങ് സമര്‍പ്പിച്ചതായി സിഐഎല്‍ പറഞ്ഞു.

ഉല്‍പ്പാദനം, ഓഫ്‌ടെയ്ക്ക് ഫിഗേയ്‌സ് എന്നിവ താല്‍ക്കാലികമാണെന്നാണ് കമ്പനി അറിയിച്ചത്. സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ആന്‍ഡ് മഹാനദി കോള്‍ഫീല്‍ഡ്‌സ്, കമ്പനിയുടെ സബ്‌സിഡിയറികള്‍ എന്നിവ പ്രതിമാസ ഉത്പാദനത്തില്‍ മുഖ്യ സംഭാവന നല്‍കിയവയാണ്. 11.11 ദശലക്ഷം ടണ്ണും 11.74 ദശലക്ഷം ടണ്‍ കല്‍ക്കരിയും ഉത്പാദിപ്പിച്ചുവെന്നാണ് കണക്കുകള്‍.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved