ആദ്യപാദത്തില്‍ നേട്ടം കൊയ്ത് കോള്‍ ഇന്ത്യ; കമ്പനിയുടെ അറ്റാദായത്തില്‍ 22.2 ശതമാനം വര്‍ധനവ്

August 14, 2019 |
|
News

                  ആദ്യപാദത്തില്‍ നേട്ടം കൊയ്ത് കോള്‍ ഇന്ത്യ; കമ്പനിയുടെ അറ്റാദായത്തില്‍ 22.2 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയുടെ ലാഭത്തിലും വരുമാനത്തിലും നേട്ടമുണ്ടായതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ കോള്‍ ഇന്ത്യയുടെ ലാഭം 22.2 ശതമാനം വര്‍ധനവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കോള്‍ ഇന്ത്യയുടെ അറ്റലാഭമായി രേഖപ്പെടുത്തിയത് 4,629.87 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റലാഭമായി രേഖപ്പെടുത്തിയത് 3,786.44 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

എന്നാല്‍ കമ്പനിയുടെ വരുമാനത്തിലും റെക്കോര്‍ഡ് നേട്ടമാണ് ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ വരുമാനമായി ആകെ രേഖപ്പെടുത്തിയത് 26,089.20 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ രേഖപ്പെടുത്തിയത്   25,359.30 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ ആകെ ചിലവിലും മുന്‍വര്‍ഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ കമ്പനിയുടെ ആകെ ചിലവായി രേഖപ്പെടുത്തിയത് 19,077.44 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ ചിലവായി രേഖപ്പെടുത്തിയത്  19,272.43 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കല്‍ക്കരി ഉത്പാദനത്തിലടക്കം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ വരെ കമ്പനിയുടെ കല്‍ക്കരി ഉത്പ്പാദനം രേഖപ്പെടുത്തിയത്  136.94 മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കോള്‍ ഇന്ത്യയുടെ ഉത്പാദനത്തില്‍ 136.85  മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved