
രാജ്യത്തെ പ്രമുഖ ഉരുക്ക് നിര്‍മ്മാണ കമ്പനിയായ കോള്‍ ഇന്ത്യ ഡിസംബര്‍ 31 ന് അവസാനിച്ച നാലാം പാദത്തില്‍ 4,566.71 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,042.57 കോടി രൂപയായിരുന്നു.
വരുമാനം 15.38 ശതമാനം ഉയര്‍ന്ന് 25,045.83 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 21,707.04 കോടി രൂപയായിരുന്നു. കോള്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 27.8 ശതമാനം നിരക്കിലാണ് ഇബിഡ മാര്‍ജിന്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒമ്പത് മാസത്തെ കല്‍ക്കരി ഉത്പാദനം 412.44 മില്യന്‍ ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 383.92 മില്യന്‍ ടണ്‍ ആയിരുന്നു.