കോള്‍ ഇന്ത്യയുടെ മൂന്നാം പാദത്തില്‍ തിരിച്ചടി; ലാഭത്തില്‍ 14.1 ശതമാനം ഇടിവ് രേഖപ്പെടുത്തി

February 12, 2020 |
|
News

                  കോള്‍ ഇന്ത്യയുടെ മൂന്നാം പാദത്തില്‍ തിരിച്ചടി; ലാഭത്തില്‍ 14.1 ശതമാനം ഇടിവ് രേഖപ്പെടുത്തി

മുംബൈ: രാജ്യത്തെ പ്രമുഖ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയുടെ മൂന്നാം പാദത്തിലെ ലാഭത്തില്‍ 14.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച പുറത്ത് വിട്ട വിവരം അനുസരിച്ച് ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദ വരുമാനം 3,921.81 കോടി രൂപയായി കുറഞ്ഞു. വിദഗ്ധരുടെ അഭിപ്രായപ്രകാരം 3,977 കോടി രൂപ വരേണ്ട സ്ഥാനത്താണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ലാഭം 4,566.81 കോടി രൂപയായിരുന്നുവെന്ന് ദ സ്റ്റേറ്റ് റണ്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പനയിലുണ്ടായ കുറവും ഇതിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ഈ വര്‍ഷത്തില്‍ അറ്റവില്‍പന 7.8 ശതമാനമായി കുറഞ്ഞ് 21,566.41 കോടിയായി.

ലാഭത്തിലും വില്‍പനയിലുമെന്ന പോലെ ഉത്പാദനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തിലെ ഉത്പാദനം 155.97 മില്യണ്‍ ടണ്‍ ആയിരുന്നു. എന്നാല്‍ ഇത്തവണ ഇത് 147.50 മില്യണ്‍ ടണ്‍ ആയി മാറി. ഇതേസമയം കഴിഞ്ഞ വര്‍ഷത്തിലെ ഉത്പാദനം 153.83 മില്യണ്‍ ടണ്‍ ആയിരുന്നു. ഇത്തവണ 141.60 മില്യണ്‍ ടണ്‍ മാത്രമായി.

Related Articles

© 2025 Financial Views. All Rights Reserved