
പുന: സംഘടനയുടെ ഭാഗമായി 2,200 ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കൊക്കകോള കമ്പനി അറിയിച്ചു. ഈ വര്‍ഷത്തെ വില്‍പ്പന ഇടിവിന് ശേഷം 2021 ല്‍ മികച്ച വിപണിയ്ക്കായി തയ്യാറെടുക്കുകയാണ് കൊക്ക കോള. ജോലി വെട്ടിക്കുറയ്ക്കല്‍ ആഗോള തൊഴിലാളികളില്‍ 2.6 ശതമാനത്തെ ബാധിക്കുമെന്നും 1,200 യുഎസ് തൊഴിലുകള്‍ ഇല്ലാതാക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
മഹാമാരി കമ്പനിയുടെ ഈ മാറ്റങ്ങള്‍ക്ക് കാരണമല്ലെന്നും പക്ഷേ കമ്പനിക്ക് വേഗത്തില്‍ വളരാന്‍ ഈ നടപടി ആവശ്യമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ അടങ്ങിയ കൊക്കക്കോളയുടെ ഓഗസ്റ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ നീക്കം.
കമ്പനി 17 ല്‍ നിന്ന് ഒമ്പത് യൂണിറ്റായി കുറഞ്ഞു. കമ്പനിയുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ആഗോള വിഭജന പരിപാടികളുമായി ബന്ധപ്പെട്ട് 350 മില്യണ്‍ മുതല്‍ 550 മില്യണ്‍ ഡോളര്‍ വരെ ചെലവ് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
വരുമാനം ഒമ്പത് ശതമാനം ഇടിഞ്ഞ് 8.7 ബില്യണ്‍ ഡോളറിലെത്തിയതിനെത്തുടര്‍ന്ന് മൂന്നാം പാദത്തിലെ ലാഭത്തില്‍ 33 ശതമാനം ഇടിവ് രേഖപ്പെടുത്തി 1.7 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. മറ്റ് വന്‍കിട കമ്പനികളായ ഇന്‍ഷുറര്‍ ഓള്‍സ്റ്റേറ്റ്, ഓയില്‍ ഭീമനായ എക്‌സോണ്‍മൊബില്‍, അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.