പൊതുമേഖലാ എണ്ണ കമ്പനികള്‍ കടത്തില്‍ മുങ്ങി; കടം 1.62 ട്രില്യണായി ഉയര്‍ന്നു

May 30, 2019 |
|
News

                  പൊതുമേഖലാ എണ്ണ കമ്പനികള്‍ കടത്തില്‍ മുങ്ങി; കടം 1.62 ട്രില്യണായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളുടെ കടം അഞ്ച് വര്‍ഷം കൊണ്ട് അധികരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പ്രധാനപ്പെട്ട പൊതുമേഖലാ എണ്ണ കമ്പനികളുടെ ആകെ  കടം 1.62 ട്രില്യണായി ഉയര്‍ന്നെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ ആകെ കടമാണ് 1.62 ട്രില്യണായി ഉയര്‍ന്നത്. 2019 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകളിലാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ കടം അധികരിച്ചതായി ചൂണ്ടിക്കാണിക്കുന്നത്. 

അതേസമയം 2014 ലെ കണക്കുകള്‍ പ്രകാരം പൊതുമേഖലാ എണ്ണ കമ്പനികളുടെ ആകെ  കടം 1.76 ട്രില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കമ്പനിയുടെ കടം അധികരിച്ചതിന്റെ പ്രധാന കാരണം എണ്ണ വില ബാരലിന് 100 ഡോളറിലേക്കെത്തിയത് മൂലമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനവാണ് കടത്തില്‍ ഉണ്ടായിരിക്കുന്നത്. 2018 ല്‍ 1.25 ട്രില്യണ്‍ ആയിരുന്നു പൊതുമേഖലാ എണ്ണ കമ്പനികളുടെ കടം.  ഇന്ത്യന്‍ ഒയില്‍ കോര്‍പറേഷന്റെ ആകെ കടം 92,712 കോടി രൂപയാണ്, ബിപിസിഎല്‍ 42,915 കോടി രൂപയും, എച്ച്പിസിഎല്ലിന്റെ കടം 26,036 കോടി രൂപയുമാണ് ആകെ കടമെന്നാണ് പ്രമുഖ പഠന സ്ഥാപനമായ കാപ്പിറ്റലൈന്റെ ഡാറ്റയിലൂടെ സൂചിപ്പിക്കുന്നത്. മൂന്ന് കമ്പനികളുടെയും ആകെ കടത്തില്‍ 36,402 കോടി രൂപയാണ് അധികരിച്ചത്.

 

Related Articles

© 2025 Financial Views. All Rights Reserved